Connect with us
48 birthday
top banner (1)

Featured

പുനരധിവാസം വൈകുന്നു; വയനാട് കളക്ടറേറ്റിന് മുന്നില്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പ്രതിഷേധം

Avatar

Published

on

വയനാട്: വയനാട് പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിന് മുന്നില്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ ധര്‍ണ. ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിസംഗത കാണിക്കുന്നു എന്നാരോപിച്ചാണ് ജനശബ്ദം ജനകീയ ആകഷന്‍ കമ്മറ്റിയുടെ പ്രതിഷേധം. ദുരന്തം നേരിട്ട് ബാധിച്ചവരും ഇതിന് അടുത്ത പ്രദേശത്തായി താമസിക്കുന്നവരും പലതരത്തിലുള്ള ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുമാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്. തങ്ങളെയും പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.

Featured

കർഷക പ്രതിഷേധം; ‘ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം

Published

on

ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലേക്ക് കാൽനട മാർച്ച് നടത്താനൊരുങ്ങി കർഷകർ. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, മിനിമം താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ മാർച്ച നടത്തുന്നത്. എന്നാൽ കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ കർഷകരുടെ റാലിയോട് അനുബന്ധിച്ച് ഹാരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിക്കുകയും പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. കർഷക മാർച്ചുമായി മുന്നോട്ടു പോകുമെന്നും പിന്മാറില്ലെന്നുമാണ് കർഷകരുടെ നിലപാട്. സ്ഥലത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading

Featured

ബലാത്സംഗക്കേസ് പ്രതി വിചാരണ ദിവസം ജീവനൊടുക്കി

Published

on

ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി. ചേർത്തല കടക്കരപ്പള്ളി നികർത്തിൽ രതീഷ് (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 2021ൽ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. കേസിന്റെ വിചാരണ ഡിസംബർ 3ന്‌ നിശ്ചയിച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Featured