പതിവായി കാലുകള്‍ കെട്ടിയിടുന്നു ; പശുവിനെ പീഡിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

മലപ്പുറം: പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്നീരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെ കണ്ടെത്തിയത് പശുവിനെ പീഡിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ.

വെസ്റ്റ് ബംഗാൾ ലോറ സ്വദേശി മെനി റോൽ മണ്ഡൽ (28) നെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ ഫാമിലാണ് സംഭവം.

പശുവിനെ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് തെളിവ് സഹിതം അറസ്റ്റ് ചെയ്തു. പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ട ഫാം ഉടമ നീരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെയാണ് പീഡന വിവിരം പുറത്തായത്. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകി. ഫാമിന് പരിസരത്തെ വാടക കെട്ടിടത്തിലെ താമസക്കാരനായ നിർമാണ തൊഴിലാളിയാണ് യുവാവ്.

Related posts

Leave a Comment