Kerala
ട്രക്കുകളുടേയും, ടിപ്പറുകളുടേയും രജിസ്ട്രേഷൻ:ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ

രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ സർക്കാരിന് ഹൈകോടതി നിർദ്ദേശം നൽകി.
തിരുവനന്തപുരം/ കൊച്ചി; സംസ്ഥാനത്ത് രജിസ്ട്രേഷൻ ചെയ്യുന്ന ട്രക്കുകളുടേയും, ടിപ്പറുകളുടേയും കാര്യത്തിൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് 2022 ഡിസംബർ 13 ന് ജസ്റ്റിസ്റ്റ് കുഞ്ഞുകൃഷ്ണൻ അധ്യക്ഷനായ ബഞ്ച് ടൈപ്പ് അപ്രൂവൽ മാനദണ്ഡങ്ങൾ ഇല്ലാത്ത ട്രക്കുകളും, ടിപ്പറുകളും കേരളത്തിൽ രജിസ്ട്രർ ചെയ്യാൻ പാടില്ലെന്ന് ഇടക്കാല വിധി നൽകിയിരുന്നു. ഈ വിധിക്കെതിരെ അംഗീകൃത ലൈസൻസ് ഇല്ലാത്ത ബോഡി ബിൾഡേഴ്സ് ഹൈക്കോടതിയെ സമീപിക്കുകയും, 2023 ജനുവരി 20 ന് ജസ്റ്റിസ് അമിത് റാവൽ അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കവെ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ രണ്ട് മാസത്തിനകം സംസ്ഥാനത്ത് നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരണക്കണെന്ന് സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് ട്രക്ക് , ടിപ്പർ വാഹനങ്ങളുടെ രജിസ്ട്രേഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്. സർക്കാരിന്റെ നിർദ്ദേശപ്രകാരം മാത്രമേ തുടർ നടപടികളുമായി ആർടിഒ മുന്നോട്ട് പോകുകയുള്ളൂ.
വർദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൽ പാലിക്കാതെ നിർമ്മിക്കുന്ന ട്രക്കുകളും, ടിപ്പറുകളും സംസ്ഥാനത്ത് രജിസ്ട്രർ ചെയ്യാൻ പാടില്ലെന്നാണ് 2022 ഡിസംബർ 13 ന് ഹൈക്കോടതി ജസ്റ്റിസ്റ്റ്സ് പി.വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ ബഞ്ച് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ടിപ്പറുകളുടെ ബോഡി നിർമ്മിക്കാൻ AIS :093 ടൈപ്പ് അപ്രൂവലും, ക്യാബിൻ നിർമ്മിക്കാൻ AIS: 029 ടൈപ്പ് അപ്രൂവലും വേണമെന്നിരിക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ സംസ്ഥാനത്തെ പ്രാദേശിക ചെറുകിട വർക്ക്ഷോപ്പുകളിൽ നിന്നും ദിനംപ്രതി നൂറ് കണക്കിന് ട്രക്കും, ടിപ്പറുകളുമാണ് ബോഡി നിർമ്മിച്ച് പുറത്തിറക്കിയിരുന്നത്.
ഇത്തരത്തിൽ ബോഡി നിർമ്മിക്കുന്ന വാഹനങ്ങൾ അപകടത്തിൽപെട്ടാൽ വളരെ വലിയ ദുരന്തങ്ങളാണ് ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കേന്ദ്ര നിർദ്ദേശം പാലിക്കുന്ന ബോഡി ബിൾഡിംഗ് കമ്പനി, അഡ്വ ദിനേശ് മേനോൻ മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ ഒരാൾ കേന്ദ്ര ലൈസൻസ് എടുത്താൽ അന്ന് മുതൽ ഒരു വർഷത്തിനം മറ്റുള്ള ബോഡി ബിൾഡർമാർക്ക് ലൈസൻസ് എടുക്കണമെന്ന് 2020 സെപ്തംബർ 9 തിന് സംസ്ഥാന ഗതാഗത സെക്രട്ടറി ഒരു വർഷത്തേക്ക് ഉത്തരവ് നൽകിയിരുന്നു. 2021 ൽ ഉത്തരവിന്റെ കാലവധി അവസാനിച്ചിട്ടും , കേരളത്തിൽ ഇത്തരത്തിൽ അംഗീകാരമില്ലാത്ത ബോഡി ബിൾഡിംഗ് സ്ഥാപനങ്ങൽ പ്രവർത്തിക്കുന്നതും, അപകടങ്ങൾ വർദ്ധിക്കുന്നതുമാണ് നിലവിലെ പുതിയ ഉത്തരവിന് കാരണമായത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ലൈസൻസ് ഇല്ലാത്ത സ്ഥാപങ്ങളിൽ നിന്നും ബോഡി നിർമ്മിച്ച് വരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പാടില്ലെന്ന് ഗതാഗതമന്ത്രി നിർദ്ദേശം നൽകി.
Kerala
മോദിയെ ഇറക്കുന്നതു വരെ ജോഡോ യാത്ര നിലനിൽക്കും: ആന്റണി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതു വരെ ഭാരത് ജോഡോ യാത്രയുടെ സന്ദശം നിലനിൽക്കുമെന്ന് മുതിർന്ന നേതാവ് ഏ.കെ. ആന്റണി. രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഓഫീസിൽ സംസാരിക്കുകയായിരുന്നു ആന്റണി.
ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയെ ആൻറണി ഏറെ പ്രശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചുള്ള യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണ്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
crime
വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.
നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പിടി സെവന് അകത്തായിട്ടും ധോണിക്കാർക്ക് ഭീതി ഒഴിയുന്നില്ല; വീണ്ടുമിറങ്ങി കാട്ടാനക്കൂട്ടം

പാലക്കാട്: പിടി സെവനെ പിടികൂടിയപ്പോൾ ധോണിക്കാർ ഒന്ന് ആശ്വസിച്ചതാണ്. എന്നാൽ നാട്ടിൽ ഭീതി പടർത്തി വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുകയാണ്. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് നാടുകാണാനെത്തിയത്. നാട്ടിലിറങ്ങി തെങ്ങും പനകളും അടക്കം നശിപ്പിച്ചാണ് ആനക്കൂട്ടം പരാക്രമം നടത്തിയത്. നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. ഇതിന് ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്. അതെസമയം അട്ടപ്പാടിയിലും ഇടുക്കിയിലും കാട്ടാന ആക്രമണം ഉണ്ടായി. അരികൊമ്പന്റെ പരാക്രമത്തിൽ കോളനിയിലെ ഷെഡ് തകർന്നു. ഷെഡിലുണ്ടായിരുന്ന യശോധരന് എന്നയാൾ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login