5000 രൂപ പിരിവുനൽകാൻ വിസമ്മതിച്ചു ; യുവാവിനെ സി.പി.എം. പ്രവർത്തകർ വീടുകയറി ആക്രമിച്ചു

ആലപ്പുഴ : പിരിവുനൽകാൻ വിസമ്മതിച്ച യുവാവിനെ സി.പി.എം. പ്രവർത്തകർ വീടുകയറി ആക്രമിച്ചു . ചമ്പക്കുളം ഗ്രാമപ്പഞ്ചായത്ത് തെക്കേക്കര പനത്തറ വീട്ടിൽ തോമസുകുട്ടി ആന്റണി(31)യാണ് പുളിങ്കുന്ന് പോലീസിൽ പരാതി നൽകിയത്.ചമ്പക്കുളത്തു സി.പി.എം. നിർമിച്ചുനൽകുന്ന വീടിന്റെ ചെലവിലേക്കാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺകുമാർ സഹപാഠിയായിരുന്ന യുവാവിനോടു പിരിവ് ആവശ്യപ്പെട്ടത്. എന്നാൽ, തുക നൽകാതിരിക്കുകയും ഫോണെടുക്കാതിരിക്കുകയും ചെയ്തതോടെ മറ്റൊരാളുടെ ഫോണിൽനിന്നു വിളിച്ച് 5000 രൂപ ആവശ്യപ്പെട്ടു.ഇത്രയും തുക നൽകാനാകില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തുകയും രാത്രി പതിനേഴോളം പേർ വരുന്ന സംഘം വീട്ടിലെത്തി യുവാവിനെ ആക്രമിക്കുകയും അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരേ കേസെടുത്തതായി പുളിങ്കുന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment