Connect with us
48 birthday
top banner (1)

Pathanamthitta

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു: നോട്ടീസിന് മറുപടി നല്‍കി ഉദ്യോഗസ്ഥര്‍

Avatar

Published

on

തിരുവല്ല: റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ വിശദീകരണം നല്‍കി ജീവനക്കാര്‍.റീല്‍ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. സംഭവത്തില്‍ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടര്‍ സ്വീകരിക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Pathanamthitta

ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി കെ.എസ്.ആർ.ടി.സി; ഭക്തർക്ക് സേവനമൊരുക്കാൻ മൊബൈൽ യൂണിറ്റുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്

Published

on

പത്തനംതിട്ട: ചീഫ് ഓഫീസ് അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വർഷങ്ങളായി ശബരിമല മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തനം നടത്തിവന്നിരുന്ന ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ നിർദ്ദേശം നൽകി. മണ്ഡലകാലം ആരംഭിച്ച് 26-ാം ദിവസം പിന്നിട്ടപ്പോഴാണ് അധികൃതർ സ്ഥലം ഒഴിഞ്ഞ് തരണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. അതേ സമയം, നാളിതുവരെയില്ലാത്ത തടസ്സം ഇത്തവണ എങ്ങനെ ഉണ്ടായന്ന് അറിയില്ലന്നും, പുതിയ സാഹചര്യത്തിൽ ഹെൽപ്പ് ഡസ്‌ക്കിൻ്റെ സേവനം അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചതായും ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട പറഞ്ഞു. ഇതുവഴി അയ്യപ്പഭക്തർക്ക് ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാക്കുമെന്നും നഹാസ് പത്തനംതിട്ട അറിയിച്ചു.

Continue Reading

Kerala

മുനമ്പം: സംഘപരിവാറിന്റെ കെണിയില്‍ വീഴരുത്, മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

Published

on

പമ്പ: മുനമ്പം വിഷയത്തില്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഓരോരുത്തരെയും താല്‍പര്യമല്ല, പ്രശ്നത്തില്‍ രമ്യമായ പരിഹാരമാണ് ആവശ്യം. മുസ്ലിം ലീഗ് നേതൃത്വം ഉള്‍പ്പെടെ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

ശബരിമല ദർശന ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുനമ്ബം വിഷയത്തിന്റെ പേരില്‍ മതസംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിഷയം മതസംഘർഷമായി മാറ്റാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചു. വിഷയത്തില്‍ പലരും പഠിക്കാതെയാണ് അഭിപ്രായം പറയുന്നത്.
നിയമ പണ്ഡിതരുമായി ആലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നത്. ഓരോരുത്തരുടെയും താല്പര്യമല്ല, പ്രശ്നപരിഹാരമാണ് ആവശ്യം. എല്ലാത്തിനും പ്രതികരിക്കാൻ പോയാല്‍ പ്രശ്നം വഷളാകും. ഇക്കാര്യത്തില്‍ യു ഡി എഫിന് ഒറ്റ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്ത് എത്തിയ വി ഡി സതീശൻ സോപാനത്ത് എത്തി ദർശനം നടത്തി തന്ത്രി, മേല്‍ശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്.

Advertisement
inner ad
Continue Reading

Kerala

ശബരിമല മേഖലയിൽ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍

Published

on

പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. പെരമ്പല്ലൂര്‍ വേപ്പിന്തട്ടയ് പേരുനില എസ്. ജീവയെ ആണ് നിലയ്ക്കല്‍ എക്സൈസ് റെയിഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ദിലീപും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നിലയ്ക്കല്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപം നിന്നാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ഡി.മാത്യു, പ്രിവന്റിവ് ഓഫീസര്‍ എ. ശ്രീകാന്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പ്രദീഷ് കെ, സ്വരൂപ് കെ, റീന ഡ്രൈവര്‍ ഇ.കെ. സത്യന്‍ എന്നിവരും ഉണ്ടായിരുന്നു. ചിറ്റാര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു

Continue Reading

Featured