Connect with us
48 birthday
top banner (1)

Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്

Avatar

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്. 200 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,500 രൂപയില്‍ താഴെ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 53,360 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവിലയില്‍ 360 രൂപയാണ് കുറഞ്ഞത്.

Business

രാജ്യത്തെ ഇമ്മ്യൂണോ ഡയഗ്‌നോസ്റ്റിക് മേഖലയിൽ പുതിയ കുതിപ്പുമായി അഗാപ്പെ

Published

on

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐ.വി.ഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് കാക്കനാട് ഇൻഫോപാർക്കിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രം ആരംഭിക്കുന്നു. അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജൻ്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന വിപുലീകരണമാണിത്. സപ്തംബർ 12 , വ്യാഴാഴ്ച വൈകുന്നേരം 3.30 മണിക്ക് കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന സോഫ്റ്റ് ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, കയർ & നിയമ വകുപ്പ് മന്ത്രി പി. രാജീവും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

ലോകോത്തര ഉപകരണങ്ങളുടെ നിർമ്മാണത്തോടൊപ്പം പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ പുതിയ പദ്ധതി സൃഷ്ടിക്കുമെന്ന് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. ക്ലിയ (CLEIA -Chemiluminescent Enzyme Immunoassay) സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെഇൻ-വിട്രോ ബയോമാർക്കറുകൾ ഉത്പാദിപ്പിക്കുന്നതിന് കമ്പനി ജപ്പാനിലെ ഫുജിറെബിയോ ഹോൾഡിംഗ്സുസുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയും അഗാപ്പെ ഡയഗ്നോസ്റ്റിക്സ് പ്രത്യേക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടെക്നോളജി ട്രാൻസ്ഫർ, കോൺട്രാക്ട് ഡെവലപ്മെൻ്റ് ആൻഡ് മാനുഫാക്ചറിംഗ് ഓർഗനൈസേഷൻ (സിഡിഎംഒ) കരാറുകളിലൂടെ, ഈ സഹകരണം കാട്രിഡ്ജ് അടിസ്ഥാനമാക്കിയുള്ള ക്ലിയ സംവിധാനങ്ങൾ തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ചെലവ് കുറയ്ക്കുക, അത്യാവശ്യ ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യകളിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള “മെയ്ക്ക് ഇൻ ഇന്ത്യ,” “മേക്ക് ഇൻ കേരള ഫോർ ദ ഗ്ലോബ്” എന്നീ പദ്ധതികൾ ഡയഗ്നോസ്റ്റിക് മേഖലയിൽ നടത്തുന്ന സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്. അൽഷിമേഴ്‌സ്, കാൻസർ, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഡിസോർഡേഴ്സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള വിപുലമായ ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിൽ ക്ലിയ സാങ്കേതികവിദ്യ ഒരു സുപ്രധാന നാഴികക്കല്ലാണ്.

Advertisement
inner ad

അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണ്ണയം മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും നാഡീ കോശങ്ങൾ നശിക്കുന്നത് ഗണ്യമായി കുറയ്ക്കാനുള്ള സാധ്യത നൽകുന്നുണ്ട്. രോഗത്തിൻ്റെ ആരംഭം വലിയ പരിധിയിൽ തടഞ്ഞു നിർത്താൻ ഇത് സഹായകരമാവും.ഇൻ-വിട്രോ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ (IVD) മേഖലയിൽ, സ്‌ക്രീനിംഗ്, നേരത്തെയുള്ള കണ്ടെത്തൽ, രോഗത്തിൻ്റെ പുരോഗതി നിരീക്ഷിക്കൽ, വ്യക്തിഗത ചികിത്സകൾ എന്നിവയിൽ ക്ലിയ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നേരത്തെയുള്ള കാൻസർ മാർക്കർ കണ്ടെത്തലിലൂടെ ഇതുവഴി അതിജീവന നിരക്ക് വളരെയധികം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് തോമസ് ജോൺ പറഞ്ഞു.ഫുജിറെബിയോ മാനുഫാക്ചറിംഗ് ഡിവിഷൻ മേധാവിയും വൈസ് പ്രസിഡൻ്റുമായ തദാഷി നിനോമിയ; ഫുജിറെബിയോ ഗ്ലോബൽ ബിസിനസ്സ് മേധാവിയും വൈസ് പ്രസിഡൻ്റുമായ നയോട്ടാക ഹോൺസാവ; അഗാപ്പെ ചെയർമാൻ ജോസഫ് ജോൺ; അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ; അഗാപ്പെ ചീഫ് ടെക്നിക്കൽ ഓഫീസർ ഭാസ്കർ റാവു മല്ലാടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

മാറ്റമില്ലാതെ സ്വർണവില

Published

on

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് അതിന്റെ തുടര്‍ച്ചയായാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച വര്‍ധിച്ച വില ശനിയാഴ്ച കുറഞ്ഞു. പിന്നീട് രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. 18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 5540 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 89 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Continue Reading

Business

ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം പുറത്തിറക്കി

Published

on

കൊച്ചി: ഉയര്‍ന്ന ഗുണനിലവാരം, ആധുനികത, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ സവിശേഷതകളാല്‍ അറിയപ്പെടുന്ന രാജ്യത്തെ ഭക്ഷ്യവ്യവസായത്തിലെ പ്രമുഖ ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ കരിക്ക് സാഗോ പായസം മിക്സ് വിപണിയിലിറക്കുന്നു. പായസക്കൂട്ടിന്‍റെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസിഡറും പ്രശസ്ത നടിയുമായ മംമ്ത മോഹന്‍ദാസ് ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയുടെ സാന്നിധ്യത്തില്‍ നിർവ്വഹിച്ചു.

65 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫുഡ് ബ്രാൻഡായ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഈ ഓണക്കാലത്ത് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് വിപണിയിൽ ഇറക്കുകയാണ്. പായസം വിഭാഗത്തിൽ കേരളത്തില്‍ മുൻപന്തിയിൽ ഉള്ള മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് പുതിയ പായസ കൂട്ടുകൾ വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം ഇപ്പോൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.പാരമ്പര്യമായി പകര്‍ന്നുകിട്ടിയ നമ്മുടെ രുചികള്‍ക്ക് കൂടുതല്‍ മികവ് പകരാന്‍ സഹായിക്കുന്ന അതുല്യ കൂട്ടാണ് ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലുള്ളത്. കരിക്കിന്‍റെ ഊര്‍ജ്ജം പകരുന്ന രുചിക്കൊപ്പം പായസത്തിന്‍റെ പരമ്പരാഗത ചേരുവകളും തീരദേശത്തിന്‍റെ സവിശേഷ രുചി പകരുന്ന സാഗോ പേളിന്‍റെ സാന്നിധ്യവും കേരളത്തിന്‍റെ തനത് രുചിയുടെ നേര്‍ക്കാഴ്ചയാകും. 98 രൂപ വിലയില്‍ ലഭിക്കുന്ന 180 ഗ്രാം പായസക്കൂട്ട് മലയാളികളുടെ പ്രിയ രുചികളില്‍ ഒന്നായി മാറാന്‍ പോകുകയാണ്. ഇതിനൊപ്പം ആദ്യ സീസണിന്‍റെ തകര്‍പ്പന്‍ വിജയത്തെത്തുടര്‍ന്ന് നടത്തിയ ‘’ഗോള്‍ഡന്‍ ഗേറ്റ് വേ സീസണ്‍ 2’ ക്യാംപെയ്ന്‍ വിജയകരമായി മുന്നേറുകയാണ്. ഈ ക്യാംപെയ്നിലൂടെ മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പൂര്‍ യാത്ര, സ്വര്‍ണ്ണനാണയം. എസി, റെഫ്രിജറേറ്റര്‍ പോലുള്ള പ്രതിവാര സമ്മാനങ്ങള്‍ തുടങ്ങി അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് . ഇത് കൂടാതെ ഓരോ പര്‍ച്ചേസിനും Rs. 10 രൂപ മുതൽ 100 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കുന്നു. ഈ ഓഫര്‍ ഇപ്പോള്‍ പുട്ടുപൊടി, അപ്പം-ഇടിയപ്പം-പത്തിരി പൊടികള്‍, റവ, ശര്‍ക്കര പൊടി, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്‍റ് ഇടിയപ്പം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ലഭ്യമാണ്.‘’ഞങ്ങള്‍ ഡബിള്‍ ഹോഴ്സ് എക്കാലത്തും ഞങ്ങളുടെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാരമ്പര്യവും ആധുനികതയും ഒരുപോലെ സന്നിവേശിപ്പിക്കുന്ന നവീനവും ഉയര്‍ന്ന ഗുണനിലവാരവുമുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്.

Advertisement
inner ad

ഈ ഓണത്തിന് നിങ്ങള്‍ക്ക് ആസ്വാദനത്തിനൊപ്പം ആനന്ദവും കൂടി നല്‍കുന്ന പായസമാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലൂടെ പരമ്പരാഗത ഭക്ഷ്യോല്‍പ്പന്നങ്ങളെ ആധുനികതയുമായി സന്നിവേശിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഈ പായസം മിക്സ് അതിവേഗം കേരളത്തിലെ വീടുകളില്‍ ജനപ്രിയമായി മാറുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ഉപഭോക്താക്കള്‍ക്ക് എന്നും ജനപ്രിയ ഓഫറുകളും റിവാര്‍ഡുകളും ഉറപ്പാക്കുന്നതിനാണ് ഞങ്ങള്‍ ഇപ്പോള്‍ ഗോള്‍ഡന്‍ ഗേറ്റ് വേ ക്യാംപെയ്ന്‍ വീണ്ടും ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കുന്ന അനുഭവം നല്‍കുന്നതിനും നിരന്തരം ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് ഈ മേഖലയില്‍ ഞങ്ങള്‍ ആദ്യമായി തുടക്കം കുറിച്ചന്നത്’’ ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറയുന്നു.ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് ഇപ്പോള്‍ റീട്ടെയിലര്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

Advertisement
inner ad
Continue Reading

Featured