പതിനെട്ടാം പിറന്നാളിന് രക്തദാനം നടത്തി റെഡ്‌ക്രോസ്സില്‍ ചേരാന്‍ പ്ലസ്ടു വിദ്യാര്‍ത്ഥി

മഞ്ചേരി :പതിനെട്ടാം ജന്‍മദിനത്തില്‍ ഒരു രക്ത ബന്ധുവിനെ കൂടി സൃഷ്ടിച്ച് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായ റെഡ് ക്രോസ്സില്‍ അംഗമാകാന്‍ സന്നദ്ധനായി പ്ലസ് ടു വിദ്യാര്‍ത്ഥി മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് വിദ്യാര്‍ത്ഥി മിഥുന്‍ ദാസാണ് വേറിട്ട രീതിയില്‍ പതിനെട്ടാം പിറന്നാളാഘോഷിക്കുന്നത്. സ്‌കൂളില്‍ നേരത്തേ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ്പിസി )ആയും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും മിഥുന്‍ പങ്കാളിയായിരുന്നു. പതിനെട്ടാം പിറന്നാളിന് തന്റെ രക്തം ദാനം ചെയ്യാന്‍ പ്രേരണയായത് ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ യോടുള്ള കടുത്ത ആരാധന കൂടിയാണ്. അച്ഛന്‍ സുരേന്ദ്രദാസ് പെരിന്തല്‍മണ്ണ മുഖ്യ തപാല്‍ ഓഫിസില്‍ തപാല്‍ വകുപ്പ് ജീവനക്കാരനാണ് അമ്മ മിനിദാസ്. സഹോദരി മിഥുനാ ദാസ് മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ ജീവനക്കാരിയാണ്. ജില്ലയില്‍ റെഡ് ക്രോസ്സിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ മിഥുന്‍ദാസ് റെഡ്‌ക്രോസ്സ് ജില്ലാ സെക്രട്ടറിയും ഏറനാട് താലൂക്ക് ചെയര്‍മാനുമായ ഹുസ്സൈന്‍ വല്ലാഞ്ചിറ യെ സംഘടനയില്‍ പ്രവേശിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
അേേമരവാലിെേ മൃലമ

Related posts

Leave a Comment