റെഡ് ക്രോസ്സിന്റെ രക്ത ബന്ധു പദ്ധതിക്ക് തുടക്കമായി

മഞ്ചേരി:മഹാമാരിക്കാലത്ത് അത്യാവശ്യക്കാര്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പുകളുടെ രക്തം നല്‍കുന്നതിലൂടെ കൂടുതല്‍ രക്ത ബന്ധുക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ടുള്ള ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി ഏറനാട് താലൂക്ക് ബ്രാഞ്ചിന്റെ ‘രക്ത ബന്ധു’ പദ്ധതിക്ക് മഞ്ചേരി ഗവ.മെഡിക്കല്‍ കോളെജില്‍ തുടക്കമായി. നേരത്തെ തീരുമാനിച്ച രക്തദാന പദ്ധതി രക്തബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം പുന:ക്രമീകരിക്കുകയായിരുന്നു.ആവശ്യമുള്ള ഗ്രൂപ്പുകളുടെ രക്തം ആവശ്യമറിയിക്കുന്ന മുറയ്ക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കയാണ് റെഡ് ക്രോസ്സ്. കോവിഡ് മഹാമാരിയുടെ ഒന്നാം ഘട്ടത്തില്‍ ഇപ്രകാരം ഒട്ടേറെ ദാതാക്കള്‍ രക്തം നല്‍കിയിരുന്നു. കോവിഡ് രണ്ടാം വരവില്‍ റെഡ് ക്രോസ്സിന്റെ ‘രക്ത ബന്ധു’ പദ്ധതിയുടെ ഒന്നാം ഘട്ട രക്തദാന ചടങ്ങ് റെഡ് ക്രോസ്സ് ജില്ലാ സെക്രട്ടറിയും ഏറനാട് താലൂക്ക് ചെയര്‍മാനുമായ ഹുസ്സൈന്‍ വല്ലാഞ്ചിറ ഉല്‍ഘാടനം ചെയ്തു. റെഡ്‌ക്രോസ്സ് അംഗങ്ങളായ മുജീബ് മുട്ടിപ്പാലം, പി.കെ.സലാം, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരി ട്രീസ്സ, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ രാധിക, സ്റ്റാഫ് നഴ്‌സ് മഞ്ജുഷ, ടെക്‌നീഷ്യന്‍സ് മിഥുനാ ദാസ് , മുബഷിറ നേതൃത്വം നല്‍കി.

Related posts

Leave a Comment