റെഡ് ആൻഡ് ബ്ലാക്ക് ക്രിക്കറ്റ് ക്ലബ് ജേഴ്‌സി പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ റെഡ് ആൻഡ് ബ്ലാക്കിന്റെ പുതിയ വർഷത്തെ ജേഴ്‌സി പ്രകാശനം ചെയ്തു. കുവൈത്തിലെ ലുലു എക്സ്ചേഞ്ചിന്റെ ഡിജിറ്റൽ ചാനലായ  ‘ലുലു മണി’ ആണ് ഈ വർഷത്തെ ടീം സ്പോൺസർ.  ലുലു എക്സ്‌ചേഞ്ച്‌ ‌ മാനേജ്‌മെന്റ് പ്രതിനിധികൾ,  റെഡ് ആൻഡ് ബ്ലാക്ക് പ്രസിഡന്റ് രജീഷ് കെ ആർ, മാനേജർ  അൻവർ ഷാൻ ,സന്ദീപ് പ്രഭാകരൻ ,ഷിന്റോ ജോബ് പങ്കെടുത്തു. ‘ലുലു മണി’ സ്പോൺസർ ചെയ്യുന്ന റെഡ് ആൻഡ് ബ്ലാക്കിന്റെ 16 ആം സീസൺ ടൂർണമെന്റ്  സെപ്റ്റംബർ മാസം ആരംഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.–

Related posts

Leave a Comment