ഇടുക്കിയില്‍ മണ്ണിടിച്ചില്‍, കനത്ത മഴ, റോഡ് ഗതാഗതം തടസപ്പെട്ടു

ഇടുക്കി: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇടുക്കി ജില്ലയില്‍ മഴ വലിയ തോതില്‍ നാശം വിതയ്ക്കുകയാണ്. പലേടത്തും കഴിഞ്ഞ രാത്രി ശക്തമായ മണ്ണിടിച്ചിലുണ്ടായി. ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശപ്രകാരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രികാല യാത്രകള്‍ക്കും നിയന്ത്രണമുണ്ട്.

ക​ന​ത്ത മ​ഴ​യി​ൽ അ​ട്ട​പ്പാ​ടി​യി​ലും നെ​ല്ലി​യാ​മ്പ​തി​യി​ലും മ​ണ്ണി​ടി​ച്ചി​ലുണ്ടായി. ര​ണ്ടി​ട​ത്തും റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ട്ട​പ്പാ​ടി​യി​ൽ കാ​ര​റ-​ഗൂ​ളി​ക്ക​ട​വ് റോ​ഡി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നെ​ല്ലി​യാ​മ്പ​തി​യി​ൽ കു​ണ്ട​റ​ചോ​ല​യ്ക്ക് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ച​ൽ ഉ​ണ്ടാ​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​ന്ന് ജി​ല്ല​യി​ൽ യെ​ല്ലോ അ​ലേ​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment