Connect with us
48 birthday
top banner (1)

Ernakulam

റെക്കോർഡിട്ട ഭൂരിപക്ഷം; എറണാകുളത്തിന്റെ സ്വന്തം ഹൈബി

Avatar

Published

on

കൊച്ചി: യുഡിഎഫിന്റെ ഉറപ്പും യുവത്വത്തിന്റെ കരുത്തും നിറഞ്ഞ ഹൈബി ഈഡന് എറണാകുളത്ത് ഉജ്വല വിജയമാണ് ലോക് സഭതെരഞ്ഞെടുപ്പിൽ കൈവരിക്കാൻ സാദിച്ചിരിക്കുന്നത്. കാൽ ലക്ഷത്തിലേറെ ലീഡോടെ 7 നിയമസഭാ മണ്ഡലങ്ങളിലും, 90% ബൂത്തുകളിലും മുന്നിലെത്തി, എതിരാളികളെ നിലംപരിശാക്കി കോൺഗ്രസ് കോട്ടയുടെ പെരുമ ഒന്നുകൂടി ഉറപ്പിക്കുമ്പോൾ ഹൈബിയുടെ വിജയത്തിന്റെ തിളക്കമേറുന്നു. ഭൂരിപക്ഷത്തിൽ സ്വന്തം പിതാവിന്റെ പേരിലായിരുന്ന റെക്കോർഡ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുത്തി, സ്വന്തം പേരിലുള്ള റെക്കോർഡും മറികടന്നുള്ള കുതിപ്പിലാണ് ഹൈബി.

Advertisement
inner ad

1998 ലും 99 ലും എറണാകുളം എംപിയായ ജോർജ് ഈഡന്റെ മകൻ ഹൈബി ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നു. 1,69,153 വോട്ട്. എൽഡിഎഫ് സ്ഥാനാർഥി കെ. ജെ. ഷൈൻ നേടിയ വോട്ടിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഹൈബിക്കു ലഭിച്ചു. 40 വർഷത്തെ മണ്ഡല ചരിത്രത്തിൽ എൽഡിഎഫിനു ഏറ്റവും കുറവു വോട്ടു ലഭിച്ച തെരഞ്ഞെടുപ്പാണിത്. ബിജെപിയിലും കരുത്തുറ്റ സ്ഥാനാർഥിയെ ഇറക്കി കളിച്ചെങ്കിലും നേട്ടമുണ്ടായില്ല.

ഇത്രയും വലിയൊരു പരാജയം എൽഡിഎഫും മുന്നിൽ കണ്ടില്ല. അവസാന കണക്കുകൂട്ടലിൽ 50000 വോട്ടിനു പിന്നിലെന്നായിരുന്നു എൽഡിഎഫ് കണക്ക്. എൻഡിഎക്കു തീരെ പ്രതീക്ഷയില്ലാത്ത മണ്ഡലത്തിൽ വോട്ട് വർധിപ്പിക്കുക മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം.

Advertisement
inner ad

39,808 വോട്ട് നേടി അവരും സാന്നിധ്യം അറിയിച്ചതേയുള്ളു. നിയമസഭയിൽ എൽഡിഎഫ് പ്രതിനിധീകരിക്കുന്ന കൊച്ചി, കളമശേരി, വൈപ്പിൻ മണ്ഡലങ്ങളിൽ നിന്നുമാത്രം 108,601 വോട്ട് യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു. ഹൈബിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് തൃക്കാക്കരയിൽ നിന്നാണ്, 44900 വോട്ട്. എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ടു വ്യത്യാസം 2000 വോട്ടുമാത്രമാണ്. പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങി. പക്ഷേ, അതൊന്നും വോട്ടായി മാറിയില്ലെന്നതു പൊതു ട്രെൻഡ് മൂലമാണെന്നു സിപിഎമ്മിനു വിലയിരുത്തേണ്ടിവരും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം, സംഘർഷം; വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനം

Published

on

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു എന്നും ആരോപണം.. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരി​ഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേ​ഗത്തിൽ അവസാനിപ്പിച്ചു. അതേ സമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സ്കൂള്‍ കായിക മേള ബഹിഷ്കരിക്കുമെന്ന് മാര്‍ ബേസില്‍ സ്കൂള്‍ അറിയിച്ചു

Continue Reading

Ernakulam

സംസ്ഥാന സ്‌കൂള്‍ കായിക മേള: തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍

Published

on

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍. 1935 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 848 പോയിന്റുകള്‍ നേടി തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അര്‍ഹരായി. എന്നാല്‍ അത്ലറ്റിക്സില്‍ മലപ്പുറം ജില്ലയാണ് ചാമ്പ്യന്മാര്‍. മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

നേരത്തെ, ഗെയിംസ് വിഭാഗത്തില്‍ 1,213 പോയിന്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്‌ലറ്റിക്‌സ് ആന്‍ഡ് ഗെയിംസ് വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.

Advertisement
inner ad

എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷനാകും. നടന്‍ വിനായകന്‍, ഫുട്ബോള്‍ താരം ഐഎം വിജയന്‍ എന്നിവര്‍ പങ്കെടുക്കും.

Advertisement
inner ad
Continue Reading

Ernakulam

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം; അത് ലറ്റിക്സില്‍ മലപ്പുറം മുന്നില്‍, വ കിരീടത്തിലേക്ക് തിരുവനന്തപുരം

Published

on

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം. അത് ലറ്റിക്സിൽ 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണ്ണവും, 23 വെള്ളിയും, 20 വെങ്കലവുമടക്കം 192 പോയിൻ്റുമായാണ് മലപ്പുറം മുന്നേറുന്നത്. 169 പോയിൻ്റുമായി പാലക്കാട് പിന്നിലുണ്ട്. 19 സ്വർണ്ണം, 12 വെളളി, 14 വെങ്കലം എന്നിവ നേടിയാണ് പാലക്കാട് രണ്ടാം സ്ഥാനത്ത് നില്ക്കുന്നത്.

Advertisement
inner ad

60 പോയിൻ്റുമായി കോഴിക്കോട് ആണ് മൂന്നാമത്.59പോയിന്‍റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തേക്കിറങ്ങി.

സ്കൂളുകളില്‍ 66 പോയിന്‍റുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂള്‍ മുന്നിലാണ്.38 പോയിൻ്റുള്ള കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.

Advertisement
inner ad

29 പോയിന്‍റുള്ള ജി എച്ച് എസ് എസ് കുട്ടമത്താണ് മൂന്നാമത്.ഓവറോൾ പോയിൻ്റ് നിലയിൽ 1926 പോയിൻ്റുമായി തിരുവനന്തപുരം ജില്ല ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 833 പോയിൻ്റുമായി തൃശ്ശൂരാണ്. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്, 759 പോയിൻ്റ്.

അത് ലറ്റിക്സ് ഇനങ്ങളിൽ 18 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.
ഗെയിംസ് അക്വാട്ടിക്സ് മത്സരങ്ങള്‍ പൂര്‍ത്തിയായി.
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

Advertisement
inner ad
Continue Reading

Featured