നികുതി പിരിവിൽ വൻ കുതിപ്പ്, ലക്ഷ്യം പിന്നിട്ടു, പുതിയ ടാർ​ഗറ്റ് 12.50 ലക്ഷം കോടി: സിബിഡിറ്റി


ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ നികുതി പിരിവ് സർവകാല റെക്കോഡ് സ്ഥാപിച്ചെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ ജെ.ബി. മഹാപാത്ര. 11.08 ലക്ഷം കോടി രൂപ നികുതി പിരിക്കാനാണ് ഈ സാമ്പത്തിക വർഷം ലക്ഷ്യം വച്ചിരുന്നത്. സാമ്പത്തിക വർഷം കഴിയാൻ ഇനിയും രണ്ട് മാസം ശേഷിക്കെ ഇതുവരെ 10.43 ലക്ഷം കോടി രൂപ പിരിച്ചെടുത്തു കഴിഞ്ഞു. അതോടെ ലക്ഷ്യം പുതുക്കി നൽകിയിരിക്കയാണ് കേന്ദ്ര ധനമന്ത്രാലയം. 12.50 ലക്ഷം കോടി രൂപയാണ് പുതുക്കിയ ടാർ​ഗറ്റ്. ഇത് ലക്ഷ്യം കാണുമെന്നും മഹാപാത്ര അറിയിച്ചു. 1.48 ലക്ഷം കോടി രൂപയുടെ റെക്കോഡ് ജിഎസ്ടി കലക്ഷനു പിന്നാലെയാണ് സിബിഡിറ്റിയും റെക്കോഡ് നികുതി പിരിവ് നടത്തിയിരിക്കുന്നത്.

Related posts

Leave a Comment