മമത ബാനര്‍ജിക്കു റെക്കോ‍ഡ് ഭൂരിപക്ഷം

കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷം. ദക്ഷിണ കോല്‍ക്കത്തയിലെ ഭവാനിപുരില്‍ നിന്ന് അര ലക്ഷത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിലാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

58,389 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​മ​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് മ​മ​ത​യ്ക്ക് ല​ഭി​ച്ച​ത്. ‌

ഭ​വാ​നി​പൂ​രി​ൽ​നി​ന്നും ജ​ന​വി​ധി തേ​ടി​യ മ​മ​ത ബാ​ന​ർ​ജി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ങ്കി​ൽ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. 24,396 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ടി​ബ്രെ​വാ​ളി​ന് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം, സം​സ​ർ​ഗ​ഞ്ച്, ജാം​ഗി​പു​ർ എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ണ​മൂ​ലാ​ണ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ മു​ട്ടു​കു​ത്തി​ച്ചെ​ങ്കി​ലും, മ​മ​താ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ല്‍ സു​വേ​ന്ദു അ​ധി​കാ​രി​യോ​ടാ​ണ് മ​മ​ത തോ​റ്റ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ൻ ബി​ജെ​പി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ​മ്മ​ർ​ദ്ദ​ശ്ര​മ​ങ്ങ​ളാ​ണ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ള​മൊ​രു​ങ്ങി​യ​ത്.

കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മമത ബാനര്‍ജിക്കു പിന്തുണ നല്കുകയായിരുന്നു.

കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളില്‍ മമത ബാനര്‍ജി നയിച്ച തൃണമുല്‍ കോണ്‍ഗ്രസ് റെക്കോ‍ഡ് വിജയം കുറിച്ചെങ്കിലും നന്ദിഗ്രാമില്‍ മത്സരിച്ച മമത 1956 വോട്ടുകള്‍ക്ക് പഴയ. സുഹൃത്തും പിന്നീടു കൂറുമാറി ബിജെപിയിലേക്കു പോയ ധര്‍മേന്ദ്ര അധികാരിയോട് പരാജയപ്പെടുകയായിരുന്നു. നേരത്തേ രണ്ടു തവണ വിജയിച്ചിട്ടുള്ള ഭവാനിപുര്‍ മണ്ഡലം സുരക്ഷിതമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം തെറ്റിയതുമില്ല. വിജയ വിവരമറിഞ്ഞ് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് മമതയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. എല്ലാവരെയും വീടിനു മുന്നില്‍ അവര്‍ അഭിവാദ്യം ചെയ്തു.

Related posts

Leave a Comment