Connect with us
48 birthday
top banner (1)

Featured

നികുതി കൊള്ളയ്ക്കു പുറമേ ജിഎസ്ടിയിലും കുതിപ്പ്, കേന്ദ്രത്തിനും കേരളത്തിനും റെക്കോഡ് ജിഎസ്ടി

Avatar

Published

on

ന്യൂഡൽഹി: വിലക്കയറ്റത്തിലും പലിശ നിരക്കിലും പെട്ട് സധാരണക്കാർ വട്ടംകറങ്ങുമ്പോൾ സർക്കാർ ഖജനാവിലേക്ക് നികുതി വരുമാനത്തിന്റെ കുത്തൊഴുക്ക്. ജിഎസ്ടി വരുമാനത്തിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും റെക്കോഡ് വരുമാനം. ചരിത്രത്തിലാദ്യമായി രാജ്യത്ത് ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയർന്നു. ഇത് ആദ്യമായാണ് ഇത്രയും ഉയർന്ന ജിഎസ്ടി വരുമാനം ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നത്. കേരളത്തിലെ ഏപ്രിൽ മാസത്തെ ജിഎസ്‌ടി വരുമാനം 3010 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 2689 കോടി ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ 12% വളർച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 20ന് മാത്രം 68,228 കോടി രൂപ ജിഎസ്‌ടി വഴി ഖജനാവിലേക്ക് എത്തി. ഇതുവരെയുള്ള ജിഎസ്‌ടി വരുമാന ചരിത്രത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.

ചരിത്രത്തിലാദ്യമായി രാജ്യത്ത് ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയർന്നു. അധിക നികുതി വരുമാത്തിന്റെ ഒരിളവും സാധാരണക്കാരനു ലഭിക്കുന്നില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയിൽ ഇളവ് നൽകാൻ ഒരു സർക്കാരും തയാറുമല്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured