രണ്ടാം ടെസ്റ്റ്‌ : രോഹിത് – രാഹുല്‍ കൂട്ടുകെട്ടിന് ലോർഡ്‌സിൽ അപൂർവ്വ നേട്ടം രോഹിത്തിന് റെക്കോർഡ് ; രാഹുലിന് സെഞ്ച്വറി

ലണ്ടന്‍: 69 വര്‍ഷത്തിനുശേഷം ലോര്‍ഡ്സില്‍ അപൂര്‍വ്വ നേട്ടം കുറിച്ച് രോഹിത് – രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട്. 1952നുശേഷം ലോര്‍ഡ്സില്‍ ഓപ്പണിങ് വിക്കറ്റില്‍ 50ന് മുകളില്‍ റണ്‍സ് കൂട്ടിച്ചേര്‍ത്ത ആദ്യ ഇന്ത്യന്‍ ജോഡികളായി ഇരുവരും മാറിയിരിക്കുകയാണ്. 2011ന് ശേഷം ഏഷ്യയ്ക്ക് പുറത്തും ആദ്യമായാണ് ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ട് 100 കടന്നത്.
ഇന്ത്യയുടെ മറ്റൊരു ഓപ്പണര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡും രോഹിത് തന്റെ പേരില്‍ കുറിച്ചു. ഇംഗ്ലണ്ടില്‍ ഏറ്റവും അധികം ഫിഫ്റ്റി പ്ലസ് സ്കോര്‍ നേടിയ ഓപ്പണര്‍മാരുടെ നിരയില്‍ താരം മൂന്നാമതെത്തി. വിവിധ ഫോര്‍മാറ്റുകളിലായി 16 തവണയാണ് രോഹിത് ഇംഗ്ലണ്ടില്‍ 50ന് മുകളില്‍ സ്കോര്‍ ചെയ്തത്. 13 ഫിഫ്റ്റി പ്ലസ് സ്കോര്‍ ചെയ്തിട്ടുള്ള സുനില്‍ ഗവാസ്‌കറാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. അഞ്ചാം സ്ഥാനമാണ് ഗവാസ്‌കര്‍ അലങ്കരിക്കുന്നത്.
വെസ്റ്റീന്‍ഡിസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ല്‍, വിന്‍ഡീസിന്റെ തന്നെ മറ്റൊരു ഇതിഹാസമായ ജോര്‍ഡന്‍ ഗ്രീനിഡ്ജ് എന്നിവരാണ് 17 വീതം ഫിഫ്റ്റി പ്ലസ് സ്കോറുകളുമായി ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഓസ്ട്രേലിയയുടെ മുന്‍ താരം മാര്‍ക്ക്‌ ടെയ്ലറാണ് നാലാംസ്ഥാനത്ത്.

Related posts

Leave a Comment