മലയാള സിനിമയിലെ സർവ്വകാല റെക്കോർഡ് തകർത്ത് മരക്കാർ

കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ സമുച്ചയമായ തിരുവനന്തപുരം ഏരീസ് പ്ലസിൽ മരക്കാറിന്റെ മാരത്തോൻ പ്രദർശനങ്ങൾ.

ഡിസംബർ രണ്ടിന് പുലർച്ചെ 12.1ന് തുടങ്ങുന്ന പ്രദർശനങ്ങൾ രാത്രി 11.59നാണ് അവസാനിക്കുന്നത്. തിയറ്ററിലെ ആറു സ്ക്രീനുകളിലായി 42 ഷോകൾ മരക്കാറിന് മാത്രമായി നടത്തുമെന്ന് ഉടമ സോഹൻ റോയ് വ്യക്തമാക്കി.

മലയാള സിനിമയിലെ സർവ്വകാല റെക്കോർഡ് തകർത്താണ് ഏരീസിലെ പ്രദർശനം. ആദ്യമായാണ് ഒരു സിനിമയ്ക്കായി തിയറ്ററിലെ എല്ലാ സ്‌ക്രീനുകളും മാറ്റി വെയ്ക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പണംവാരിയ ബാഹുബലി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രദർശനം നടത്തിയത് ഏരീസിലായിരുന്നു. മൂന്നുകോടി രൂപയാണ് ഈ തിയറ്റർ സമുച്ചയത്തിൽ നിന്നുമാത്രം ലഭിച്ചത്.

Related posts

Leave a Comment