പാറപ്പുറം വല്ലംകടവ് പാലം പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും; എം എൽ എ മാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളിയും സ്ഥലം സന്ദർശിച്ചു

കാലടി: 11,18,56,853/-രൂപയ്ക്കുള്ള ടെണ്ടർനടപടികൾ പൂർത്തീകരിച്ച് സർക്കാർ ഉത്തരവായ ആലുവ നിയോജകമണ്ഡലത്തേയും,പെരുമ്പാവൂർ  നിയോജകമണ്ഡലത്തേയും  ബന്ധിപ്പിച്ച് കൊച്ചി എയർപോർട്ടിൽഎളുപ്പത്തിലും വേഗത്തിലുംഎത്തിച്ചേരുവാൻ സാധിക്കുന്ന  പാറപ്പുറം വല്ലം കടവ് പാലത്തിന്റെ പുനർ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിനേക്കുറിച്ച് വിലയിരുത്തുവാൻ എം.എൽ.എമാരായ അൻവർ സാദത്ത്,എൽദോസ് കുന്നപ്പിള്ളി എന്നിവർ സ്ഥലംസന്ദർശിച്ചു. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി പാലം ഗതാഗതസജ്ജമാക്കുമെന്ന് കോൺട്രാക്ടർ ഉറപ്പുനല്കിയതായി എം.എൽ.എ മാർ  അറിയിച്ചു.

പാറക്കടവ്  വല്ലം കടവ് പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ പൊതുമരാമത്തു വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസ്സ് സ്ഥലം സന്ദർശിക്കുമെന്നും,പാലത്തിന്റെ നിർമ്മാണത്തിനായിഭരണാനുമതി നല്കിയതിൽമന്ത്രിയോടുള്ള നന്ദിരേഖപ്പെടുത്തുന്നതായും എംഎൽഎമാരായ അൻവർസാദത്ത്, എൽദോസ് കുന്നപ്പിള്ളി എന്നിവർ അറിയിച്ചു.

പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ ,പഞ്ചായത്ത് മെമ്പർ സിമി ടിജോ,കൗൺസിലർമാരായ ഷെമീന ഷാനവാസ്, ബീവി അബുബക്കർ, ഷാജിത സിയാദ് എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment