റയല്‍ മാഡ്രിഡ് താരം അല്‍വാരോ ഓഡ്രിയോസോളയ്ക്ക് കോവിഡ്

റയല്‍ മാഡ്രിഡ് പ്രതിരോധ താരം അല്‍വാരോ ഓഡ്രിയോസോളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസി മിലാനെതിരെ ഓഗസ്റ്റ് എട്ടിന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ പ്രതിരോധ താരം കളിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സ്പാനിഷ് ലീഗ് ആരംഭിക്കാന്‍ രണ്ട് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ ഓഡ്രിയോസോള ഐസൊലേഷനിലാണെന്ന് റയല്‍ മാഡ്രിഡ് മാനേജ്‍മെന്റ് അറിയിച്ചു. അതേസമയം, ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തില്‍ ഓഡ്രിയോസോളയും അലാബയും കളിക്കുമെന്നാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ ആഞ്ചലോട്ടിയുടെ പ്രതീക്ഷ.

Related posts

Leave a Comment