‘ചുരുളി’ സിനിമക്കെതിരെ പരാതിയുമായി യഥാർത്ഥ ചുരുളി നിവാസികൾ

ഇടുക്കി: ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘ചുരുളി’ റിലീസായതോടെ ചിത്രത്തിലെ സംഭാഷണങ്ങളിൽ അസഭ്യ പദങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ വിമർശനവുമുണ്ടായിരുന്നു.ഇപ്പോഴിത ചിത്രത്തിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് യഥാർത്ഥ ചുരുളി നിവാസികൾ. ഇടുക്കി ജില്ലയിലാണ് യഥാർത്ഥ ചുരുളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സിനിമയിൽ നിന്നും വ്യത്യസ്തമായ കർഷക പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒരു നാടാണ് യഥാർത്ഥ ചുരുളി.

1960 കളിൽ ജീവിക്കാനായി ചുരുളി കീരിത്തോട്ടത്തിൽ കുടിയേറിയ കർഷകരെ സർക്കാർ ഇറക്കിവിടാൻ നോക്കുകയും ഇതിനുവേണ്ടി ബലപ്രയോഗം നടത്തുകയും ചെയ്തിരുന്നു. കീരിത്തോട്ടിലും ചുളിയിലും കർഷകർ ലാത്തിച്ചാർജ്ജടക്കമുള്ള പീഡനങ്ങൾക്ക് ഇരയായി. ഇതിനെതിരെ എകെജി ഫാ. വടക്കൻ, മാത്തായി, മാഞ്ഞൂരാൻ എന്നിവരടക്കമുള്ളവർ കീരിത്തോട്ടിലും ചുരുളിയിലും സമരം നടത്തി.
കുടിയിറക്കിനെതിരെ എകെജി നിരാഹാര സമരം നടത്തി. അങ്ങനെ ഏറെ ത്യാഗം സഹിച്ച് നേടിയെടുത്തതാണ് ചുരുളിയെന്ന ഗ്രാമം. എന്നാൽ സിനിമയിൽ ചുരുളിയെന്ന പേരിൽ നാടിനെയും നാട്ടുകാരെയും അപമാനപ്പെടുത്തുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ മന്ത്രിക്ക് പരാതി നൽകുന്നത്.

Related posts

Leave a Comment