Idukki
‘ദയാവധത്തിന് തയ്യാര്‍’ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഇടുക്കിയില്‍ വീണ്ടും പ്രതിഷേധം
അടിമാലി: സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഇടുക്കി ജില്ലയില്‍ വീണ്ടും പ്രതിഷേധം. ‘ദയാവധത്തിന് തയാര്‍’ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയിലാണ് സംഭവം.ഭിന്നശേഷിക്കാരിയായ ഓമനയും ഭര്‍ത്താവ് ശിവദാസുമാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദമ്പതികള്‍ നടത്തുന്ന പെട്ടിക്കടയുടെ മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.കുളമാങ്കുഴി ആദിവാസി മേഖലയില്‍ ഓമന-ശിവദാസ് ദമ്പതികള്‍ക്ക് ഭൂമിയുണ്ട്. എന്നാല്‍, വന്യമൃഗ ശല്യമുള്ളതിനാല്‍ ഈ ഭൂമിയില്‍ നിന്ന് ആദായം ലഭിക്കുന്നില്ല. വന്യമൃഗ ആക്രമണമുള്ളതിനാല്‍ പെട്ടിക്കടയില്‍ തന്നെയാണ് ദമ്പതികള്‍ കഴിയുന്നത്.പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജീവിത മാര്‍ഗത്തിനുള്ള ഏക ആശ്രയം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്ന് ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി അടിമാലിയില്‍ 70കാരിയായ മറിയക്കുട്ടിയും അന്നമ്മയും നടത്തിയ പ്രതിഷേധം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പ് 90കാരിയായ പൊന്നമ്മയും പെന്‍ഷന് വേണ്ടി തെരുവിലിറങ്ങി.വണ്ടിപ്പെരിയാറിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പൊന്നമ്മയെ അനുനയിപ്പിച്ചു. വിഷയത്തില്‍ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഫോണിലൂടെ പൊന്നമ്മയെ അറിയിച്ചിരുന്നു.
Idukki
വണ്ടിപ്പെരിയാര്‍ ടൗണില്‍ വന്‍ തീപിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു
ഇടുക്കി :വണ്ടിപ്പെരിയാര്‍ ടൗണില്‍ വന്‍ തീപിടിത്തം.
അഞ്ച് കടകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വണ്ടിപ്പെരിയാര്‍ പശുമല ജംഗ്ഷനിലെ കടകളില്‍ തീപിടിത്തം ഉണ്ടായത്.
പീരുമേട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നായി രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് കൂടി എത്തിയാണ് അഞ്ചുമണിയോടെ തീ പൂര്‍ണമായും അണച്ചത്
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തടികൊണ്ട് നിര്‍മിച്ച പഴയ രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അതുകൊണ്ടുതന്നെ തീ വളരെ വേഗത്തില്‍ ആളിപടരുകയായിരുന്നു. കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു.
അഞ്ചു കടകളിലായി കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍.
Idukki
മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി: മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നിൽ വെച്ചായിരുന്നു സംഭവം.ജോസഫ് കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Death
പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കുട്ടിക്കാനം /ഇടുക്കി: പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ ഫൈസല്‍ കാറില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ, കാര്‍ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. അബദ്ധത്തില്‍ ഗിയറില്‍ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.
ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login