ആർസിസിയിൽ രക്തകോശങ്ങളുടെ വില കൂട്ടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ സി സി) രക്തകോശങ്ങളുടെ വില മനുഷ്യത്വരഹിതമായി വർദ്ധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേസെടുത്തു. ആർ സി സി ഡയറക്ടർ നാലാഴ്ചയ്ക്കകം വില വർദ്ധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 1960 രൂപയാണ് വർദ്ധിപ്പിച്ച വില. 2019 ൽ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020 ൽ ഇത് 1700 രൂപയായി വർധിപ്പിച്ചു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്തബാങ്കിൽ ഇതിന്റെ വില 600 രൂപയാണ്. ജനറൽ ആശുപത്രിയിൽ സuജന്യമായാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. മുൻ നഗരസഭാ കuൺസിലർ ജി എസ് ശ്രീകുമാറും പൊതുപ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.

Related posts

Leave a Comment