Connect with us
48 birthday
top banner (1)

Sports

യു പി വാരിയേഴ്സിനെ തോല്‍പ്പിച്ച്‌ ആര്‍ സി ബി

Avatar

Published

on

ബാംഗ്ലൂർ : വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർറും യു പി വാരിയേഴ്സ് തമ്മിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചഴ്സ് ബാംഗ്ലൂർ 23 റൺസിന് വിജയിച്ചു.

Advertisement
inner ad

ആർ സി ബി ഉയർത്തിയ 199 റണ്‍സ് പിന്തുടർന്ന യു പി 20 ഓവറില്‍ 175-8 റണ്‍സ് മാത്രമെ എടുത്തുള്ളൂ. 38 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്ത അലീസ ഹീലി പൊരുതി എങ്കിലും വിജയത്തിലേക്ക് എത്താൻ ആയില്ല.

ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 20 ഓവറിൽ 3 വിക്കെറ്റ് നഷ്ടത്തിൽ 198 റൺസ് എടുത്തു. ക്യാപ്റ്റൻ സ്മൃതി മന്ദനയുടെയും എലിസ് പേരിയുടെയും അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഈ സ്കോർ നിലയിൽ ആർ സി ബി എത്തി ചേർന്നത്.
മന്ദാന 50 പന്തുകളിൽ നിന്നാണ് 80 റൺസ് എടുത്തത്.3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്.

Advertisement
inner ad

അവസാനം ആക്രമിച്ചു കളിച്ച പെരി 37 പന്തില്‍ നിന്ന് 58 റണ്‍സ് അടിച്ചു. 4 സിക്സും നാലു ഫോറും അവർ അടിച്ചു. റിച്ച ഘോഷ് 10 പന്തില്‍ 21 അടിച്ച്‌ പുറത്താകാതെ നിന്നു.

Advertisement
inner ad

Entertainment

‘ഫോഴ്സാ കൊച്ചി എഫ്.സി’: ഫുട്ബോള്‍ ടീമിന്റെ പേര് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്

Published

on

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ തന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിന്റെപേര് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. ‘ഫോഴ്സാ കൊച്ചി എഫ്.സി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാനും പുത്തന്‍ ചരിത്രം തുടങ്ങാനും കാല്‍പന്തിന്റെ ലോകത്തേക്ക് ഞങ്ങള്‍ കളത്തിലിറങ്ങുകയാണെന്ന് പൃഥ്വിരാജ് കുറിച്ചു.

”ഒരു പുതിയ അധ്യായം കുറിക്കാന്‍ ‘ഫോഴ്‌സാ കൊച്ചി’. കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാന്‍ ഞങ്ങള്‍ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍!” -എന്നിങ്ങനെയാണ് പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisement
inner ad

പൃഥ്വിരാജും ഭാര്യ സുപ്രിയയും ഓഹരി ഉടമകളായ ടീമിന് നല്ല പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കേരളത്തില്‍ തുടക്കമാകുന്ന പുതിയ ഫുട്ബാള്‍ ലീഗില്‍ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രഫഷനല്‍ ഫുട്ബാള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായി പൃഥ്വിരാജ്. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ തുടങ്ങിയവരാണ് ടീമിന്റെ സഹ ഉടമകള്‍.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ കളത്തിലിറങ്ങുക. 45 ദിവസം നീളുന്ന പ്രഥമ സൂപ്പര്‍ ലീഗിന് സെപ്റ്റംബര്‍ ആദ്യവാരമാണ് തുടക്കമാകുക.

Advertisement
inner ad

കേരളത്തിലെ ഫുട്ബാളിനെ പ്രഫഷനല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്ബാളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്നാണ് നേരത്തെ കൊച്ചി എഫ്.സിയെ ഏറ്റെടുത്ത് കൊണ്ട് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. നാട്ടിലെ മികച്ച ഫുട്ബാള്‍ താരങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Advertisement
inner ad
Continue Reading

Sports

കളിവള്ളം തുഴയുന്ന നീലപ്പൊന്മാന്‍ നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം

Published

on

ആലപ്പുഴ: കളിവള്ളം തുഴയുന്ന നീലപ്പൊന്മാന്‍ നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം. ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു.സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം നിര്‍വഹിച്ചു. കളിവള്ളം തുഴയുന്ന നീലപൊന്മാനാണ് ഈ വര്‍ഷത്തെ നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം.പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.

നെഹ്‌റുട്രോഫി ഭാഗ്യചിഹ്ന മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി.ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

Advertisement
inner ad
Continue Reading

Kerala

കെഎസ്‌യു ഇടപെടൽ: ഫുട്ബോൾ മത്സരങ്ങൾ പ്രദർശിപ്പിക്കും

Published

on

തിരുവനന്തപുരം: കെഎസ്‌യുവിന്റെ ഇടപെടലിനെ തുടർന്ന് വിവിധ ഫുട്ബോൾ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുവാൻ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭ. നടന്നുകൊണ്ടിരിക്കുന്ന യൂറോ 2024, കോപ്പ അമേരിക്ക 2024 ടൂർണമെന്റുകളുടെ (ഇപ്പോൾ സെമി ഫൈനൽ ഘട്ടം) പൊതു പ്രദർശനമാണ് ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുക. കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ. സുനേജോ സ്റ്റീഫൻസൺ ആണ് മേയർക്ക് നിവേദനം നൽകിയത്.

Advertisement
inner ad

കത്തിന്റെ പൂർണരൂപം

To,
മേയർ,
തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ,
വികാസ് ഭവൻ പി. ഒ.
കേരള, ഇന്ത്യ – 695033

Advertisement
inner ad

വിഷയം: യൂറോ 2024, കോപ്പ അമേരിക്ക 2024 പൊതു പ്രദർശനം നടത്തുന്നതിനുള്ള അഭ്യർത്ഥന

സർ/മാഡ൦,

Advertisement
inner ad

നടന്നുകൊണ്ടിരിക്കുന്ന യൂറോ 2024, കോപ്പ അമേരിക്ക 2024 ടൂർണമെന്റുകളുടെ (ഇപ്പോൾ സെമി ഫൈനൽ ഘട്ടം) പൊതു പ്രദർശനം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് ഞാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഈ അന്തർദേശീയ ടൂർണമെന്റുകൾ ഫിഫ ലോകകപ്പിനൊപ്പം പ്രാധാന്യത്തിലും ആവേശത്തിലും ഒക്കെ തുല്യനിലയിൽ വരുന്നതാണെന്ന് താങ്കൾക്കറിയാമല്ലോ. കോർപ്പറേഷൻ സംഘടിപ്പിച്ച ഈസ്റ്റ് ഫോർട്ടിലെ കാൽ‌നടപ്പാലത്തിൽ നടന്ന 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ പൊതു പ്രദർശനം രാത്രിതോറും നിരവധി ഫുട്ബോൾ ആരാധകരെ ആകർഷിച്ച വലിയ വിജയമായിരുന്നു.

Advertisement
inner ad

ഈ ടൂർണമെന്റുകളുടെ പൊതു പ്രദർശനം സംഘടിപ്പിക്കുന്നത് ഫുട്ബോൾ കമ്മ്യൂണിറ്റിയുമായി ഇടപെടാനും ആരാധകർക്കിടയിൽ സഹകരണ മനോഭാവം വളർത്താനും നമ്മുടെ സമൂഹത്തിൽ ഒരു വിപുലമായ ഫുട്ബോൾ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും കോർപ്പറേഷന് മികച്ച അവസരമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

വരാനിരിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂൾ ഇപ്രകാരമാണ്:

Advertisement
inner ad
  • യൂറോ 2024:
  • സെമി ഫൈനൽ: ജൂലൈ 10, 2024 (രാത്രി 12:30, ബുധൻ) & ജൂലൈ 11, 2024 (രാത്രി 12:30, വ്യാഴം)
  • ഫൈനൽ: ജൂലൈ 15, 2024 (രാത്രി 12:30, തിങ്കൾ)
  • കോപ്പ അമേരിക്ക 2024:
  • സെമി ഫൈനൽ: ജൂലൈ 10, 2024 (രാവിലെ 5:30, ബുധൻ) & ജൂലൈ 11, 2024 (രാവിലെ 5:30, വ്യാഴം)
  • ഫൈനൽ: ജൂലൈ 15, 2024 (രാവിലെ 5:30, തിങ്കൾ)

യൂറോ 2024, കോപ്പ അമേരിക്ക 2024 മത്സരങ്ങളുടെ പൊതു പ്രദർശനം സംഘടിപ്പിക്കുന്നതിനായി എന്റെ അഭ്യർത്ഥന പരിഗണിക്കുമെന്നു വിശ്വസിക്കുന്നു.

എന്ന് വിശ്വാസ്ഥതയോടെ,
അഡ്വ. സുനേജോ സ്റ്റീഫൻസൺ

Advertisement
inner ad
Continue Reading

Featured