തിരുവഞ്ചൂരിനു ഭീഷണിക്കത്ത്: സമഗ്ര അന്വേഷണം വേണമെന്നു ചെന്നിത്തല

തിരുവനന്തപുരം :മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷണനു എതിരായ ഭിഷണിക്കത്ത് അതീവ ഗൗരവതരമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന്മേൽ സമഗ്ര അന്വേഷണം വേണം. ടി.പി കേസിലെ പ്രതികളാണു ഭീഷണിക്കു പിന്നിലെന്ന ആരോപണം ശരിയാണെങ്കിൽ സംഭവം അതീവ ഗൗരവമുള്ളതാണ്. കോവിഡിൻ്റെ മറവിൽ സർക്കാർ സകല ക്രിമിനലുകൾക്കും പരോൾ നൽകിയിരിക്കുകയാണ്. ടി.പി കേസിലെ പ്രതികളും പരോൾ ലഭിച്ചവരിലുണ്ട് . ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇത്തരം കൊടും ക്രിമിനലുകൾക്ക് സിപിഎം ഉം സർക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അത് കൊണ്ടാണ് ഇവർക്ക് ഇത്തരത്തിൽ ഭീഷണികൾ മുഴക്കാൻ കഴിയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വികരിക്കണമെന്നുo. ചെന്നിത്തല ആവശ്യപ്പെട്ടു

Related posts

Leave a Comment