Kerala
ഹോട്ടലുടമയെ കുടുക്കിയത് ഹണിട്രാപ്പിൽ തന്നെ, കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്
കോഴിക്കോട്: ഹണി ട്രാപ്പിൽ കുടുക്കിയാണ് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതികളായ ഷിബിലിയും, ഫർഹാനയും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷണവും മറ്റ് പണമിടപാടുകളും സംബന്ധിച്ചുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പിടിയിലായ പ്രതികളെ ഇന്നു പുലർച്ചെ തിരൂരിലെത്തിച്ചു ചോദ്യം ചെയ്യുകയായിരുന്നു. എസ്.പി. സുനിൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്തുവരുന്നു.
ഈ മാസം 18നാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്നു പ്രതികൾ സമ്മതിച്ചു. ഒന്നാം പ്രതി പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി മുഹമ്മദ് ഷിബിലി (38), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഫർഹാന (19), ഇവളുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിഖ് (23) എന്നിവരാണ് കേസിലെ പ്രതികൾ.
സിദ്ദഖിന്റെ കടയിലെ ജോലിക്കാരനായിരുന്നു ഷിബിലി. കടയിൽ മോഷണം പതിവായിരുന്നു എന്ന കാരണത്താൽ ഏതാനും ദിവസം മുൻപ് ഷിബിലിയെ ജോലിയിൽ നിന്നു പുറത്താക്കി. ഇതിന്റെ വൈരാഗ്യം തീർക്കാൻ
ഷിബിലി പഴയ സുഹൃത്ത് ഫർഹാനയുടെ സഹായത്തോടെ ഹണി ട്രാപ്പ് ഒരുക്കുകയായിരുന്നു. ഫർഹാന ആവശ്യപ്പെട്ടതനുസരിച്ച് സിദ്ദിഖാണ് കൊലപാതകം നടന്ന ലോഡ്ജിൽ മുറിയെടുത്തത്. രണ്ടു മുറികളെടുക്കാൻ ഫർഹാന ആവശ്യപ്പെടുകയായിരുന്നു.
ലോഡ്ജിലെത്തിയ സിദ്ദിഖിനെ നഗ്നനാക്കി ഫർഹാനയ്ക്കൊപ്പം നിർത്തി ഫോട്ടോ എടുക്കാൻ ഷിബിലിയും ആഷിഖും ശ്രമിച്ചു. ചെറുത്തു നില്പിനിടെ സിദ്ദിഖ് നിലത്തു വീണു. ഈ സമയം ഫർഹാന കൈയിൽ ഒളിപ്പിച്ചു വച്ചിരുന്ന ചുറ്റിക എടുത്ത് ഷിബിലിക്കു നൽകി. അയാൾ ചുറ്റിക ഉപയോഗിച്ചു സിദ്ധിഖിന്റെ തലയ്ക്കടിച്ചു. ബോധമറ്റു വീണ സിദ്ധിക്കിന്റെ നെഞ്ചിലും വയറ്റിലും ആഞ്ഞടിച്ചു മരണം ഉറപ്പാക്കി. വാരിയെല്ലുകൾ തകർന്നും ആന്തരാവയവങ്ങൾക്കു ക്ഷതമേറ്റും മസ്തികം തകർന്നുമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സിദ്ധിക്ക് മരിച്ചെന്ന് ഉറപ്പായ ശേഷം ഷിബിലി പുറത്തു പോയി, ട്രോളി ബാഗും കട്ടറും വാങ്ങി വന്നു. പിന്നീടു മൃതദേഹങ്ങൾ കഷണങ്ങളാക്കി പ്ലാസ്റ്റിക് സഞ്ചികളിലാക്കിയാണ് ട്രോളി ബാഗിനുള്ളിൽ കുത്തിക്കയറ്റിയത്. പിന്നീട് ഇവ കാറിൽ കയറ്റി അട്ടപ്പാടിയിലെ കൊക്കയിൽ തള്ളുകയായിരുന്നു.
ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതികൾ ചെന്നൈ എഗ്മൂറിലെത്തി. അവിടെ നിന്ന് അസമിലേക്കു രക്ഷപ്പെടാനായിരുന്നു ശ്രമം. അതിനുള്ളിൽ കേരള പൊലീസിന്റെ സന്ദേശത്തെത്തുടർന്ന് റെയിൽവേ പൊലീസും തമഴിനാട് പൊലീസും ചേർന്നു പ്രതികളെ തന്ത്രപൂർവം കീഴടക്കുകയായിരുന്നു.
പ്രതികളെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പുകൾ നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
പുലർച്ചെ രണ്ടരയോടെയാണ് ഇവരെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്യും. അടിമുടി ദുരൂഹത നിറഞ്ഞ ഈ കൊലപാതകത്തിന്റെ ചുരുൾ നിവർത്താനുള്ള ഉദ്യമത്തിലാണ് പൊലീസ്. സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയാണ് വക വരുത്തിയതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
റോഡുമാർഗമാണ് പ്രതികളെ ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചത്. കൊലപാതകം നടന്ന സമയം, കാരണം, മാറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പ്, പ്രതികളെ കോടതിയിൽ ഹാജരാക്കൽ തുടങ്ങിയ നടപടികളിലേക്ക് കടന്നേക്കും. അതേസമയം കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഇന്നലെ അർധരാത്രിയോടെ ഖബറടക്കി.
Kerala
ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെൻസൺ വിടവാങ്ങി
കൽപറ്റ: വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസനുവേണ്ടി കേരളമാകെ പ്രാർത്ഥനയിലായിരുന്നു. ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയുമടക്കം എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി. ചേർത്ത് പിടിക്കാൻ ആകെയുണ്ടായിരുന്നത് പ്രതിശുത വരൻ ജെൻസൻ മാത്രമായിരുന്നു. പത്തു വർഷത്തെ പ്രണയത്തിനു പിന്നാലെ ഓണത്തിന് ശേഷം വിവാഹം നടത്താമെന്ന് നിശ്ചയിച്ചതാണ്. ഉരുൾപൊട്ടലുണ്ടാക്കിയ നോവ് പതിയെ മറന്നു തുടങ്ങിയതിനിടെയാണ്
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായത്.
Kannur
കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ
കണ്ണൂർ: പള്ളിക്കുന്ന് കൃഷ്‌ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ് മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.
പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്‌യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്‌യു മുന്നണി വിജയിച്ചു.
Kerala
പിവി അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണത്തിൽ റിപ്പോർട്ട് തേടി ഗവർണർ
തിരുവനന്തപുരം: തിരുവനന്തപുരം: പി.വി. അൻവറിന്റെ ആരോപണങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിൻ്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു.
എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവർണർ വ്യക്തമാക്കി. അൻവറിൻ്റെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സർക്കാർവൃത്തങ്ങൾ ചെയ്‌തിരുന്നത്. അതിനിടെയാണ് അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കി ഗവർണർപുതിയ പോർമുഖം തുറന്നിരിക്കുന്നത്.
പി.വി. അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ, എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്.
പുറത്ത് വന്ന സംഭാഷണങ്ങളിൽ പോലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിൻ്റെ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത് വലിയ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.
-
Featured4 weeks ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login