രവികുമാര്‍‌ ദഹിയയ്ക്കു നാലു കോടി രൂപ, വീട്, ജോലി

ചണ്ഡിഗഡ് : പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടിയ രവികുമാര്‍ ദഹിയക്ക് നാലു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സ്ഥലത്ത് വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരില്‍ ക്ലാസ് വണ്‍ വിഭാഗത്തില്‍ ജോലിയും നല്‍കും. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന സ്ഥലത്ത് അന്‍പത് ശതമാനം സൗജന്യം അനുവദിച്ചാവും വീട് വയ്ക്കാന്‍ സ്ഥലം അനുവദിക്കുക. സ്വന്തം ഗ്രാമമായ നഹറിയില്‍ റെസലിംഗ് സ്റ്റേഡിയം നിര്‍മിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Related posts

Leave a Comment