ദഹിയാ! ഓ! ദഹിയാ!! ഇന്ത്യക്കു വെള്ളി

ടോക്കിയോഃ ദേശത്തിന്‍റെ കരുത്ത് ലോകത്തിനു കാട്ടി ഇന്ത്യയുടെ രവി കുമാര്‍ ദഹിയ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഒളിംപിക്സ് വെള്ളി നേടി. ഇന്ത്യയുടെ ഗുസ്തി ചരിത്രത്തിലെ രണ്ടാമത്തെ ഒളിംപിക് വെള്ളിയാണിത്. റഷ്യയുടെ കരുത്തനും ലോകചാംപ്യനുമായ സാഗുര്‍ ഉഗുയേവി നെയാണ് ദഹിയ ആണു രവികുമാറിനെ മലര്‍ത്തിയടിച്ചത്. ആദ്യ പീരീഡ് 4-2 നു രവികുമാര്‍ പിന്നിലായിരുന്നു.

വെങ്കല മെഡലോളം എന്നതായിരുന്നു ബുധനാഴ്ച വരെ രവികുമാര്‍ നല്‍കിയ സൂചന. എന്നാല്‍ ഖസാഖിസ്ഥാന്‍റെ നൂറിസ്ലാം സനായെ ഇടിച്ചിട്ടതോടെ കളി മാറി. ഒളിംപിക്സ് കണ്ട ഏറ്റവും വലിയ അട്ടിമറി മടങ്ങിവരവിലൂടെ രവികുമാര്‍ സൂര്യഗോളമായി ജപ്പാനില്‍ ഉദിച്ചുയര്‍ന്നു. 2-9 നു പിന്നില്‍ നിന്ന ശേഷമാണ് രവികുമാര്‍ ദഹിയ ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നു പൊങ്ങിയത്. അത്യുജ്വലമായ ഈ ഫോമാണ് ലോകചാംപ്യന്‍ കൂടിയായ എതിരാളിയെ ഫൈനലില്‍ നേരിടാന്‍ രവികുമാറെന്ന ഇരുപത്തിമൂന്നുകാരന് ആത്മബലം നല്‍കിയത്. വിട്ടുവീഴ്ചയില്ലാത്ത ആത്മവിശ്വാസവും അതിരറ്റ കായികമികവും പോരാളിയുടെ മനസും 135 കോടി ഭാരതീയരുടെ പ്രാര്‍ഥനയും ദഹിയയ്ക്ക് ഒപ്പം നിന്നു.

ഗുസ്തിമുഖത്തെ ഇന്ത്യയുടെ പുത്തന്‍ താരോദയമാണ് രവികുമാര്‍. ഒളിംപിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുള്ള വ്യക്തിഗത ഇനവും ഗുസ്തി തന്നെ. ഇതിനു മുന്‍പ് അഞ്ച് താരങ്ങള്‍ ഇന്ത്യന്‍ ഗോദയെ ഒളിംപിക്സ് പോഡിയം കയറ്റിയിട്ടുണ്ട്. കെ.‍ഡി. ജാദവ് (1962),, വെങ്കലം, മഹര്‍ സിങ്കി (2008) സുശീല്‍ കുമാര്‍ (2008)വെങ്കലം, സുശീല്‍ കുമാര്‍ വെള്ളി (2012), യോഗേശ്വര്‍ ദത്ത് (2012) വെങ്കലം സാക്ഷി മാലിക്ക് (2016) വെങ്കലം എന്നിവരാണ് ഇന്ത്യയുടെ അമരക്കാര്‍. ഇന്ത്യന്‍ ഗോദയില്‍ ഒളിംപിക് മെഡലെത്തിക്കുന്ന ആറാമത്തെ താരമാണ് രവികുമാര്‍ ദഹിയ. ഇതോടെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് ഇതുവരെ രണ്ട് വെള്ളിയും മൂന്നു വെങ്കലവും കിട്ടി.

മെഡല്‍ നേട്ടത്തില്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് രവികുമാറിനെ അഭിനന്ദിച്ചു. ട്വീറ്റ് സന്ദേശം ചുവടെഃ
“India is proud of Ravi Dahiya for winning Silver. You came back into bouts from very difficult situations & won them. Like a true champion, you demonstrated your inner strength too. Congratulations for exemplary wins & bringing glory to India” tweets President Kovind

Related posts

Leave a Comment