രാവണനെ അനശ്വരനാക്കിയ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു

മുംബൈ:1987 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ഏറ്റവും പ്രശസ്തമായ പുരാണ പരമ്പരയായ രാമായണത്തിൽ രാവണന്റെ വേഷം അവതരിപ്പിച്ച നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു.

ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു, ദീർഘകാലമായി വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു.രാമായണത്തിൽ അഭിനയിക്കുന്നതിന് മുമ്പ് നൂറുകണക്കിന് ഗുജറാത്തി നാടകങ്ങളിലും സിനിമകളിലും അരവിന്ദ് ത്രിവേദി അഭിനയിച്ചു.
എസിവിന്യൂസ്
രാമായണ’ത്തിന് ശേഷം അരവിന്ദ് ത്രിവേദി’ വിക്രമും ബേട്ടലും ‘കൂടാതെ മറ്റ് നിരവധി ഹിന്ദി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. പക്ഷേ ഇന്നും അദ്ദേഹം രാമാനന്ദ സാഗറിന്റെ ‘രാമായണ’ത്തിലെ രാവണന്റെ വേഷത്തിൽ പ്രശസ്തനാണ്. മുന്നൂറിലധികം ഗുജറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ച അദ്ദേഹം നിരവധി ഗുജറാത്തി നാടകങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

രാമായണത്തിലെ രാവണന്റെ വേഷം തിളങ്ങിയ അരവിന്ദ് ത്രിവേദിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ബിജെപി ടിക്കറ്റ് നൽകി. ഗുജറാത്തിലെ സബർകണ്ഠയിൽ നിന്ന് മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 1991 മുതൽ 1996 വരെ അദ്ദേഹം ലോക്‌സഭാംഗമായിരുന്നു.

Related posts

Leave a Comment