കിറ്റ് വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകില്ല: മന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റേഷൻകടകൾ വഴിയുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാനാവില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കിറ്റ് വിതരണം വ്യാപാരികൾ സേവനമായി കാണണമെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യത്തെ രണ്ടു തവണ കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്കു കമ്മിഷൻ നൽകിയെന്നും ഇനി കമ്മിഷൻ നൽകാൻ സർക്കാരിനു സാമ്പത്തികസ്ഥിതിയില്ലെന്നുമാണ് മന്ത്രിയുടെ വാദം. കിറ്റ് വിതരണം ചെയ്ത വകയിലെ കമ്മിഷൻ കുടിശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു റേഷൻ വ്യാപാരികളുടെ സംഘടന റിലേ സത്യഗ്രഹം ആരംഭിക്കുന്ന സാഹചര്യത്തിലാണു മന്ത്രി നിലപാടു വ്യക്തമാക്കിയത്. 
കിറ്റിന് പണം വന്ന വഴിയും അത് ഉപയോഗപ്പെടുത്തിയ രീതിയും റേഷൻ വ്യാപാരികൾ ഉൾക്കൊള്ളണം. സേവനമാക്കാൻ കഴിയുന്നതു സേവനമാക്കണം. കോവിഡ് കാലത്ത് എല്ലാ മേഖലയും സ്തംഭിച്ചു. എല്ലാവരും ദുരിതം അനുഭവിച്ചു. വ്യാപാരികൾ ഉന്നയിക്കുന്ന വിഷയങ്ങൾ പൂർണമായി തള്ളിക്കളയുന്നില്ലെന്നും തന്റെ അഭ്യർഥന മാനിച്ച് വ്യാപാരികളുടെ ചില സംഘടനകൾ സമരത്തിൽ നിന്നു പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment