റേഷൻ കാർഡുകൾ തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടി

തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ ആറ് വരെ തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. അനർഹമായ റേഷൻ കാർഡുകൾ തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടി.
ജൂൺ 30നുള്ളിൽ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചവർ തിരിച്ചുനൽകണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അത് രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ഈ കാലയളവിൽ തിരികെ നൽകുന്നവർക്കു പിഴയോ ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
അവസാന തീയതിയായ ജൂലായ് 15നകം താലൂക്ക് സപ്ലൈ ഓഫിസിൽ നേരിട്ടോ ഇ മെയിലിലോ (tsokollam@gmail.com) അപേക്ഷ സമർപ്പിക്കാം. ജൂലൈ ഒന്നുമുതൽ അനർഹമായി കാർഡ് കൈവശം വച്ചിരിക്കുന്നതായി തെളിഞ്ഞാൽ 2017 മുതൽ വാങ്ങിയിട്ടുള്ള ഓരോ കിലോഗ്രാം അരിക്കും 64 രൂപവെച്ചും ഗോതമ്ബിന് 25 രൂപവെച്ചും പിഴ അടയ്‌ക്കേണ്ടിവരും.

Related posts

Leave a Comment