രാജ്യത്ത് ഫോൺ കോളുകളുടെ നിരക്ക് വർധിപ്പിക്കാൻ കമ്പനികൾ ; പിന്നിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലെന്ന് സൂചന

രാജ്യത്ത് ഫോൺ കോൾ നിരക്കുകൾ വർധിച്ചേയ്ക്കും. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്ബനിയായ ഭാരതി എയർ ടെൽ ആണ് നിരക്ക് വർധിപ്പിക്കുന്നത്.

നവംബർ 26 വെള്ളിയാഴ്ച മുതൽ പ്രീ പെയ്ഡ് നിരക്കുകൾ എയർടെൽ 20 മുതൽ 25 ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെലകോം നെറ്റ് വർക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായാണ് നിരക്ക് വർധനയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.

ടെലകോം കമ്പനികൾക്ക് കേന്ദ്ര സർക്കാർ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്ക് വർധന. കമ്പനികളെ രാജ്യത്ത് നിലനിർത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര സർക്കാറിന്റെ ഇടപെടൽ. അതിനാൽ തന്നെ കേന്ദ്രത്തിന്റെ ഇടപെടലും നിരക്ക് വർധനയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന.

പ്രീപെയഡ് ഉപഭോക്താക്കൾക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കും നിരക്ക് വർധനവ് ഉണ്ടാകുമെന്നും കമ്പനി സൂചനകൾ നൽകുന്നു. എയർടെല്ലിന് പിന്നാലെ മറ്റ് ടെലകോം കമ്പനികളും നിരക്ക് വർധിപ്പിച്ചേക്കുമെന്ന് സുചനയും പുറത്തുവരുന്നുണ്ട്. വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, എന്നിവയും ഉടൻ നിരക്ക് വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മറ്റ് പ്രീപെയ്ഡ് വോയ്‌സ്, ഡാറ്റ ബണ്ടിൽഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തുന്നു എന്ന റിപ്പോർട്ടുകൾക്കിടെ എയർടെൽ മിനിമം വോയ്‌സ് താരിഫ് പ്ലാൻ 79 രൂപയിൽ നിന്ന് 99 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

Related posts

Leave a Comment