Connect with us
48 birthday
top banner (1)

Death

രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും

Avatar

Published

on

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. ഇന്ന് വൈകിട്ട് നാലു വരെ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ്)യില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ശേഷം വെര്‍ലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയോടെ വിട പറഞ്ഞ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അനുസ്മരിച്ചു. ധാര്‍മ്മികതയുടെയും സംരംഭകത്വത്തിന്റെയും അതുല്യമായ കൂട്ട് എന്നാണ് രത്തന്‍ ടാറ്റയെ ഏക്നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് രത്തന്‍ ടാറ്റയെന്നും ഷിന്‍ഡെ വിശേഷിപ്പിച്ചു. വ്യവസായ ഇതിഹാസത്തെ അവസാനമായി കാണാന്‍ എന്‍സിപിഎയിലേക്ക് എത്തുന്നവര്‍ ഗേറ്റ് മൂന്ന് വഴി പ്രവേശിച്ച് ഗേറ്റ് രണ്ട് പുറത്തേക്ക് ഇറങ്ങണമെന്നും പരിസരത്ത് പാര്‍ക്ക് സൗകര്യം ഇല്ലെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

Advertisement
inner ad

വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി രത്തന്‍ ടാറ്റ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പര്‍ശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബവും അനുശോചിച്ചു.

1991ല്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സ്ഥാനമേറ്റ രത്തന്‍ ടാറ്റ രാജ്യം ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയപ്പോഴും ടാറ്റയെ വിജയവഴിയില്‍ ഉറപ്പിച്ചുനിര്‍ത്തി ഇതിഹാസമാണ്. 1998 ഡിസംബര്‍ 30ന് ഇന്ത്യയില്‍ നിര്‍മിച്ച ‘ഇന്‍ഡിക്ക’ കാര്‍ പുറത്തിറക്കി. ഇന്‍ഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു. 2008 ല്‍ വിഖ്യാത കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങള്‍ ഏറ്റെടുത്തു. 2009 ല്‍ നാനോ കാര്‍ വിപണയിലെത്തിച്ചു. ഇത് ഇന്ത്യന്‍ വാഹനചരിത്രത്തിലെ വലിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി മരിച്ചു

Published

on

മലപ്പുറം: ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി തല്‍ക്ഷണം മരിച്ചു. തൂവൂര്‍ ഐല്ലാശ്ശേരി വല്ലാഞ്ചിറ ഷംസുദ്ദീന്‍ ആണ് മരിച്ചത്. ഐലാശ്ശേരിയില്‍ വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം.

കര്‍ണാടകയില്‍ നിന്ന് മരവുമായി ഐല്ലാശ്ശേരി മരമില്ലിലെത്തിയ ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെയാണ് അപകടം. ലോറിയുടെ മുകളില്‍ കയറി മരം താഴെയിറക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു. മറ്റു തൊഴിലാളികള്‍ ഷംസുദ്ദീനെ എഴുന്നേല്‍പ്പിക്കുന്നതിനിടെ മറ്റൊരു മരത്തടി ഉരുണ്ട് ഇയാളുടെ ദേഹത്ത് വീഴുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും ഫര്‍ണിച്ചറുകള്‍ക്കുള്ള അക്വേഷ്യ മരത്തടിയുമായി എത്തിയതായിരുന്നു ലോറി.

Advertisement
inner ad
Continue Reading

Death

വൈക്കം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

Published

on

വൈക്കം : തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണംബൈക്ക് യാത്രികരായ കുടവെച്ചൂർ സ്വദേശി വിജീഷ് (35 )പൂച്ചാക്കൽ സ്വദേശി അക്ഷയ് (19)എന്നിവരാണ് മരിച്ചത്

തോട്ടകം സ്വദേശി ആദിദേവിനെ പരുക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം

Advertisement
inner ad

യുവാക്കൾ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നുമൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Advertisement
inner ad
Continue Reading

Death

പട്ടാമ്പിയിൽ ബൈക്കും ,ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published

on

പാലക്കാട് : പട്ടാമ്പിയിൽ ബൈക്കും ,ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പട്ടാമ്പി വാടാനംകുറിശ്ശിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
പൊയ്‌ലൂര്‍ താഴത്തേതില്‍ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് ആമീന്‍ (21) ആണ് മരിച്ചത്.

Advertisement
inner ad

പട്ടാമ്പി കുളപ്പുള്ളി പാതയില്‍ വാടാനാംകുറുശ്ശി വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ ആമീനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
inner ad

സലീനയാണ് മാതാവ്.
സഹോദരങ്ങൾ: ഹിബ, തസ്‌നി, സന്‍ഹ

Advertisement
inner ad
Continue Reading

Featured