മദ്യലഹരിയില്‍ രാഷ്ട്രപതി ഭവനില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം ; യുവാവും യുവതിയും അറസ്റ്റില്‍ 

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ഡൽഹിയിലെ സലൂണിൽ ജോലിചെയ്യുന്ന യുവാവിനെയും യുവതിയെയുമാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.

മദ്യലഹരിയിലാണ് യുവാവും പെൺസുഹൃത്തും രാഷ്ട്രപതി ഭവനിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഉടൻതന്നെ പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment