തപ്സി പന്നു നായികയാകുന്ന ചിത്രം ‘രശ്മി റോക്കറ്റ്’; റിലീസ് ഒക്ടോബര്‍ 15 ന്

തപ്സി പന്നു നായികയാകുന്ന ചിത്രം രശ്മി റോക്കറ്റ് ഒക്ടോബര്‍ 15 ന് സീ5ല്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്സി എത്തുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയന്‍ഷു പൈനുലി, അഭിഷേക് ബാനര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

നന്ദ പെരിയസാമി, അനിരുദ്ധ ഗുഹ, കനിക ദില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തപ്സി തന്‍റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്.

Related posts

Leave a Comment