റാസൽഖൈമ: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ഉജ്ജ്വല വിജയം റാസൽഖൈമയിലെ യുഡിഎഫ് പ്രവർത്തകർ ആഘോഷിച്ചു.
റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ റാക് ഇന്‍കാസ് സ്റ്റേറ്റ് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന സ്വാഗതവും സെക്രട്ടറി ഫൈസല്‍ പനങ്ങാട് നന്ദിയും പറഞ്ഞു.റാക് കെ.എം.സി.സി ആക്റ്റിംഗ് പ്രസി. അക്ബർ, വൈ എം സി പ്രസിഡൻറ് കിഷോർ കുമാർ, നാസർ പൊൻമുണ്ടം , നേതാക്കളായ ആരിഫ് കുറ്റ്യാടി, നാസർ അൽ മഹ, അയ്യൂബ് കോയക്കാൻ,റഹീം, അജി സക്കറിയ, സിംസന, സജി ഗുരുവായൂര്‍, ആസാദ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
പിണറായി സര്‍ക്കാരിന്റെ ഏകാദിപത്യ ഭരണത്തിനും, വർഗീയ ധ്രുവീകരണത്തിനും ഉള്ള കേരള ജനതയുടെ മറുപടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ വിജയം എന്ന് യോഗം അഭിപ്രായപ്പെട്ടു.
തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയം ആഘോഷമാക്കി റാസൽഖൈമ യു.ഡി.എഫ്
