ഇന്ത്യൻ സ്വാതന്ത്ര്യദിനം വ്യത്യസ്തമായി ആഘോഷിച്ച് റാസൽ ഖൈമ കേരള സമാജം


75-ാമത്‌ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ വിവിധ  ആഘോഷ പരിപാടികളിലൂടെ വ്യത്യസ്തമാക്കിയിരിക്കുകയാണ്  റാസൽ ഖൈമയിലെ  കേരള സമാജം. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ സമാജം അംഗണത്തിൽ സമാജം പ്രസിഡൻറ് നാസർ അൽദാന  ഇന്ത്യൻ/യു.എ.ഇ ദേശീയ പതാക ഉയർത്തി, ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ശ്രീ. സലിം മുഖ്യ അതിഥിയായി, ആക്ടിംഗ് സെക്രട്ടറി സിദ്ധിഖ് സ്വാഗതവും  ട്രഷറർ ഷാനവാസ്‌ ഉസ്മാൻ നന്ദിയും അറിയിച്ചു.
കുട്ടികൾക്കായി വൈകിട്ട് 5 മണി മുതൽ ഓൺലൈൻ ദേശീയ ഗാനാലാപന  മത്സരം ഉണ്ടായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിലായി 65 ൽ പരം കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ  സബ് ജൂനിയർ വിഭാഗത്തിൽ അദൃജ ജിഷ്ണു, നേഹ റോസ് ബിപിൻ, അനിഷ്ക പ്രജീഷ് എന്നിവരുംജൂനിയർ വിഭാഗത്തിൽ കൃപ നിഷ മുരളി, ശിവത പ്രമോദ്, ശിവത് റോഷൻ എന്നിവരും സീനിയർ വിഭാഗത്തിൽ നീരജ നായർ, കീർത്തന നമ്പ്യാർ,മാരിസ്സ സാറ പ്രിൻസ് എന്നിവരും യഥാക്രമം ഒന്ന്, രണ്ടു, മൂന്ന് സ്ഥാനങ്ങൾ  കരസ്ഥമാക്കി.
ആർട്സ്  കമ്മിറ്റി സെക്രട്ടറി നിപിൻ ഷണ്മുഖൻ, ജോയിൻറ് സെക്രട്ടറി ആരിഫ് കുറ്റ്യാടി എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ കേരള സമാജം കമ്മിറ്റി അംഗങ്ങളായ ബിനോഷ്, ഷാനിയാസ്, അഷ്‌റഫ്‌ മാങ്കുളം, സുരേഷ് വേങ്ങോട്, അസ്‌ലം, നസീർ ആലം, ബാബു, വനിതാ കമ്മിറ്റി പ്രസിഡൻറ് മിനി ബിജു, സെക്രട്ടറി റുബീന അൻസാർ, ലാസിയ എന്നിവരും റാസൽ ഖൈമയിലെ മറ്റു സാംസ്‌കാരിക സംഘടനയിലെ പ്രതിനിധികളും ആശംസകൾ അറിയിച്ചു സംസാരിച്ചു.

Related posts

Leave a Comment