Connect with us
,KIJU

Alappuzha

തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വ രോഗം ബാധിച്ച് ആലപ്പുഴയിൽ 15കാരൻ മരിച്ചു

Avatar

Published

on

ആലപ്പുഴ: തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വ രോഗം ബാധിച്ച് ആലപ്പുഴയിൽ 15കാരൻ മരിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന രോഗമാണ് പാണാവള്ളിയിലെ 15കാരനിൽ സ്ഥിരീകരിച്ചത്. വെള്ളത്തിൽ നിന്നു തലച്ചോറിലേക്കു പടരുന്ന രോ​ഗാണു അതീവ മാരകമാണ്. രോ​ഗം പിടിപെട്ടാൽ ജീവൻ നിലനിർത്തുക പ്രയാസമണെന്നു ഡോക്റ്റർമാർ. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള കുട്ടിയിൽ സ്ഥിരീകരിച്ചത്.
അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ. വെള്ളത്തിൽ ജീവിക്കുന്ന പ്രത്യേകതരം അമീബയാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുമ്പോഴോ സമ്പർക്കപ്പെടുമ്പോഴോ ആണ് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത്. മൂക്കിലൂടെ അകത്തു കടന്ന് നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കുളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുന്നതും തണകൾ അലക്കുന്നതും മലിന വെള്ളം കുടിക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Alappuzha

കര്‍ഷക രോഷം പിണറായി ഭരണത്തിന് ‘ബൈ’ പറയിക്കുമെന്ന്ചാണ്ടി ഉമ്മന്‍ എംഎല്‍എ

Published

on

ആലപ്പുഴ: നെല്‍കര്‍ഷകരുടേയും ക്ഷീരകര്‍ഷകരുടേയും അടുത്ത കാലത്തെ ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രൂക്ഷമായ കര്‍ഷക രോഷമാകും പിണറായി ഭരണത്തിന് ‘ബൈ’ പറയിക്കാന്‍ പോകുന്നതെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എപ്രഖ്യാപിച്ചു. കേന്ദ്രം നല്‍കിയ റെഡി പണം വകമാറ്റിയിട്ടാണ് കര്‍ഷകരെ ബാങ്ക് വായ്പാക്കുരുക്കില്‍ പെടുത്തിയത്. ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കൊടിക്കുന്നില്‍ സുരേഷ് എം പി ഭരണ സിരാകേന്ദ്രമായ മങ്കൊമ്പ് താലൂക്ക് ഓഫീസിനു മുമ്പില്‍ നടത്തിയ ത്രിദിന ഉപവാസ സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാര്‍, കെ.പി.ശ്രീകുമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട് എന്നിവര്‍ ചേര്‍ന്ന് നാരങ്ങാ നീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു . കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയില്‍ രോഗബാധിതനായ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published

on

ആലപ്പുഴ: ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടില്‍ താമസിക്കുന്ന ശോഭയാണ് മകന്‍ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.മണ്ണെണ്ണ ഒഴിച്ച് മകന്‍ മഹേഷിനെ തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം തീ കൊളുത്തി മരിക്കാനും ശോഭ(63) ശ്രമിച്ചു.വീടിന് തീ പിടിച്ചത് കണ്ട നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും ആശുപതിയില്‍ എത്തിച്ചു.വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മഹേഷ് മരിച്ചു. ശോഭ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ശോഭയുടെ ഭര്‍ത്താവ് 4 വര്‍ഷം മുന്‍പു മരിച്ചു. ശോഭയും മഹേഷും മാത്രമാണു വീട്ടിലുണ്ടായിരുന്നത് കിടപ്പുമുറിയില്‍ വച്ചു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയെന്നാണു സംശയം. മഹേഷിനു മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി പറയുന്നു.

Continue Reading

Featured