റാപ്പിഡ് ടെസ്റ്റ് : എയർപോർട്ടിലെ പകൽക്കൊള്ളക്കെതിരെ പ്രതിഷേധിച്ചു

കേരളത്തിലെ എയർപോർട്ടുകളിൽ നിന്നും വിദേശ യാത്ര ചെയ്യുന്ന പ്രവാസികളിൽ നിന്നും റാപ്പിഡ് കോവിഡ് ടെസ്റ്റിന്റെ പേരിൽ മൂവായിരത്തിലധികം രൂപ ഈടാക്കി നടത്തുന്ന പകൽ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ഇൻകാസ്  വാടാനപ്പള്ളി മണ്ഡലം ദുബായ് കമ്മിറ്റി പ്രതിഷേധിച്ചു.
കോവിഡ് മഹാമാരി മൂലം  ജോലി നഷ്ടപ്പെട്ടും മറ്റു പ്രയാസങ്ങൾ അനുഭവിച്ചും തിരിച്ച് ഗൾഫ് നാടുകളിലേക്ക്  കേരളത്തിലെ എയർപോർട്ടുകൾ വഴി തിരിച്ചു വരാൻ ശ്രമിക്കുന്ന സാധാരണക്കാരായ പ്രവാസികളെ കഷ്ടത്തിലാക്കുന്ന നടപടി  നിർത്തി റാപ്പിഡ് ടെസ്റ്റ് പൂർണമായും സൗജന്യമായി  നൽകണമെന്ന് ഇൻകാസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡൻറ് ഉദയ് ഇ.യു , റാഫി കോമളത്ത്, സലാം മഠത്തിപ്പറമ്പിൽ, ഹാരിസ് നടുവിൽക്കര, നൗഷാദ് പി ഹംസ, എ.ടി. ഫൈസൽ, ശ്രീജിത്ത് ഉണ്ണികൃഷ്ണൻ, നബിൽ നൂർദ്ദീൻ, ഹുസൈൻ, നൗഷാദ് വി എ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment