റാപ്പിഡ് ടെസ്റ്റ് ചൂഷണം ; മന്ത്രിക്ക് നിവേദനം നൽകി ഇൻകാസ് ഭാരാവാഹികൾ

സംസ്ഥാനത്തെ എയർപോർട്ടുകളിൽ  റാപ്പിഡ് ടെസ്റ്റിൻറെ മറവിൽ  വൻ തുക ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇൻകാസ് ഭാരവാഹികൾ പൊതു മരാമത്ത്, ടൂറിസം  മന്ത്രി പി. എ. മുഹമ്മദ്‌ റിയാസിന് നിവേദനം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി 500 രൂപ നിരക്കിൽ ചെയ്യുന്ന റാപ്പിഡ് ടെസ്റ്റിനായി കേരളത്തിലെ എയർപോർട്ടുകളിൽ നിന്നും ഈടാക്കുന്നത്  2500 രൂപ മുതൽ 3000 രൂപയോളമാണ്. 
സ്വകാര്യ കമ്പനികൾ ഇത്തരത്തിൽ  നടത്തുന്ന കൊള്ള അവസാനിപ്പിക്കാനും,  ടെസ്റ്റ്‌ പൂർണ്ണമായും സൗജന്യമാക്കുകയോ, മറ്റ് സംസ്ഥാനങ്ങൾ ഈടാക്കുന്ന 500 രൂപ നിരക്കിലേക്ക് നിജപ്പെടുത്താനോ സർക്കാരിൻറെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും നിവേദനത്തിൽ പറയുന്നു.
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, മാസങ്ങളോളം ശമ്പളം ലഭിക്കാതെയും ഏറെ പ്രയാസം നേരിടുന്ന പ്രവാസി മലയാളികൾക്ക് തിരികെ ഗൾഫ് നാടുകളിലേക്ക് പറക്കാൻ നിലവിൽ തന്നെ കടമ്പകളേറെയാണ് . ഇതിനുപുറമെയാണ് റാപ്പിഡ് ടെസ്റ്റിൻറെ പേരിലുള്ള കൊള്ള . ഇൻകാസ് ഭാരാവാഹികളായ സി.സാദിഖ് അലി, നവാസ് തെക്കുംപുറം, രതീഷ് ഇരട്ടപ്പുഴ, ഹസ്സൻ വടക്കേക്കാട്, വി. മുഹമ്മദ്‌ ഗെയ്സ് എന്നിവർ ചേർന്നാണ് പൊതു മരാമത്ത്, ടൂറിസം  മന്ത്രിയ്ക്ക്  നിവേദനം നൽകിയത്.

Related posts

Leave a Comment