കരിപ്പൂർ വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിനുള്ള നിരക്ക് ചുരുക്കി

പ്രവാസി സമൂഹത്തിൻറെ പ്രതിഷേധം വിജയം കണ്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന്​ റാപിഡ്​ പി.സി.ആർ പരിശോധനക്ക്​ ഈടാക്കുന്ന അമിത നിരക്ക്​ അധികൃതർ കുറച്ചു. എയർപോർട്ട്​ ​അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഇനി മുതൽ 1580 രൂപയാണ്​ റാപിഡ്​ പി.സി.ആറിന്​ ഈടാക്കുക. നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ്​ വരുത്തിയിരിക്കുന്നത്​. പുതിയ നിരക്ക്​ കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കി. ഉത്തരവ്​ പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക്​ പുറപ്പെട്ട ഷാർജ വിമാനത്തിലെ യാത്രക്കാരിൽ നിന്ന്​ പുതുക്കിയ നിരക്കാണ്​ ഈടാക്കിയതെന്ന്​ കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു. എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കീഴിലല്ലാത്ത വിമാനത്താവളങ്ങളിലും വൈകാതെ പുതിയ നിരക്ക്​ നടപ്പാക്കുമെന്നാണ്​ അറിയുന്നത്​.

Related posts

Leave a Comment