തൃശ്ശൂർ പ്രീമിയർ ലീഗ് ; കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് ജേതാക്കളായി

നാദിർ ഷാ റഹിമാൻ

ദമ്മാം .തൃശൂർ നാട്ടുകൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ  തൃശ്ശൂർ  പ്രീമിയർ ലീഗ് സീസൺ രണ്ട്  ക്രിക്കറ്റ് ടൂർണമെന്റിൽ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ്  39 റൺസിന്  ടോപ് സ്കോർ തൃശ്ശൂരിനെ പരാജയപ്പെടുത്തി .

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നും പങ്കെടുത്ത പ്രമുഖരായ കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ട്  തൃശ്ശൂർ ജില്ലയിലുള്ള വിവിധ ദേശക്കാരുടെ പേരിൽ ആറ് ടീമുകളായി അണിനിരന്ന ടൂർണമെന്റ് ഇതോടെ സമാപിച്ചു .

ടൂർണമെന്റിലെ മാൻ ഓഫ് സീരിസായി  കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സിലെ കൃഷ്ണദാസും  ബെസ്റ്റ് ബൗളറായി  സൈദ് ഷഫീഖും  ബെസ്റ്റ് ബാറ്റ്സ്മാനായി ആഷിഫും  തെരെഞ്ഞെടുത്തു. ജേതാക്കൾക്കുള്ള  ട്രോഫി ഫ്ലീറ്റ് ലൈൻ ലോജിസ്റ്റിക്ക് എംഡി ടൈസൺ, ജാസിം നാസർ, ഫഹദ്, സാജിദ് ആറാട്ടുപുഴ, ഇ എം കബീർ സുബൈർ ഉദിനൂർ സോണി തരകൻ  എന്നിവർ   വിതരണം ചെയ്തു.

വ്യാഴം വെള്ളി രണ്ട്‌ ദിവസങ്ങളിലായി ദമ്മാം ഹുക്ക ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ രാവും പകലും ആയി നടന്ന ആദ്യപാത മത്സരങ്ങളിൽ  വരന്തരപ്പിള്ളി സ്മാസെഴ്സും, യുണൈറ്റഡ് സ്ട്രൈക്കേഴ്സും പുറത്തായതിനെ തുടർന്ന് നടന്ന വാശിയേറിയ  സെമി മത്സരങ്ങളിൽ അരിപ്പാലം ഹണിബീസ് , ഇരിഞ്ഞാലക്കുട വാരിയേഴ്സിനെയും പരാജയപ്പെടുത്തി കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ്സും ടോപ് സ്കോർ തൃശൂരും ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

മുഖ്യാതിഥികൾ ഷാജി മതിലകം, പ്രവീൺ എന്നിവർ  ഫൈനൽ മത്സരങ്ങളിൽ കാണികളെ പരിചയപ്പെട്ടു.പ്രസിഡണ്ട്  താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ജിയോ ലൂയിസ്, ജോയിൻ കൺവീനർ വിബിൻ ഭാസ്‌ക്കർ, വർഗീസ് ആന്റണി ,റഫീഖ് വടക്കാഞ്ചേരി ,  ജോബി , അഭിഷേക്, മമ്മൂ നിസാം, എന്നിവർ നേതൃത്വം നൽകി.അഡ്വ. മുഹമ്മദ് ഇസ്മായിൽ, സ്വാഗതവും ഹമീദ് കണിച്ചാട്ടിൽ, നന്ദിയും പറഞ്ഞു. 

Related posts

Leave a Comment