ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: മൂന്ന് പേർ അറസ്റ്റിൽ

കാട്ടാക്കട : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ
കേസിൽ  വിളപ്പിൽശാല പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.വിളപ്പിൽ കാരോട്
കരുമത്തിൻ മൂട് ബിനു ഭവനിൽ എ.ഭാസ്കരൻ(60),പെരുകുളം ഉറിയാക്കോട് കൈതോട്
മേക്കിൻകര പുത്തൻ വീട്ടിൽ സി.ശശി(55),വിളപ്പിൽ ചെറുകോട് എൽ.പി.സ്കൂളിന്
സമീപം അജീഷ് ഭവനിൽ ഐ.ആന്റണി(47) എന്നിവരാണ് അറസ്റ്റിലായത്.വിളപ്പിൽശാല
ചെറുകോടുള്ള യുവതിയെ(34) അവരുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും കൊണ്ട്
പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്സ്.  ഒന്നാം പ്രതി ആന്റണി യുവതിയെ വിവാഹവാഗ്ദാനം
നൽകിയാണ് പീഡിപ്പിച്ചിരുന്നതെന്ന് വിളപ്പിൽശാല പൊലീസ് പറഞു.ആന്റണി
പീഡിപ്പിക്കുന്നവിവരം പുറത്തറിയിക്കുമെന്ന് പറഞ്ഞ് യുവതിയെ
ഭീഷണിപ്പെടുത്തിയാണ് മറ്റ് രണ്ട് പ്രതികൾ പീഡിപ്പിച്ചിരുന്നത്.ശാരീരിക
ബുദ്ധിമുട്ടിനെ തുടർന്ന് യുവതി വിളപ്പിൽശാല ഗവ.ആശുപത്രിയിൽ ചികിൽസതേടി
എത്തിയപ്പോഴാണ് ആറ് മാസം ഗർഭിണിയാണെന്ന് അറിയുന്നത്.ആശുപത്രി അധികൃരുടെ
കൗൺസിലിംഗിനിടെയാണ് പീഡനവിവരം യുവതി ആശുപത്രി അധികൃതരോട് 
വെളിപ്പെടുത്തിയത്.ആശാ വർക്കരുടെ സഹായത്താൽ യുവതി തൈക്കാട്
ആശുപത്രിയിലെത്തി തുടർ ചികിൽസ തേടിയിരുന്നു.യുവതിയുടെ വീട്ടിൽ
വൃദ്ധമാതാവും മനോരോഗിയായ സഹോദരനും ഒരു കുട്ടിയും മാത്രമാണുള്ളത്.പ്രതികൾ
ഇവരുടെ നിസഹായാവസ്ഥ മുതലെടുത്താണ് പീഡനം തുടർന്നതെന്നും പൊലീസ്
പറഞ്ഞു.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കാട്ടാക്കട ഡി.വൈ.എസ്.പി.പ്രശാന്ത്
പി.എസ്.,വിളപ്പിൽശാല എസ്.എച്ച്.ഒ.സുരേഷ്
കുമാർ.എൻ,എസ്.ഐ.ഷിബു.വി,സി.പി.ഒ.മാരായ സുബിൻസൺ,അരുൺ,പ്രദീപ്
എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ
പ്രതികൾ റിമാൻ്റിലായി.

Related posts

Leave a Comment