ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്തില്ല ; യുവതി വിഷം കഴിച്ച് ജീവനൊടുക്കി

ഉത്തർപ്രദേശിശിൽ ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച്‌ യുവതി ജീവനൊടുക്കി. പൊലീസ് സ്റ്റേഷനിൽ വച്ച്‌ യുവതി വിഷം കഴിച്ച്‌ ജീവനൊടുക്കുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചു. എന്നാൽ, അധികൃതർ ഈ വാർത്ത നിഷേധിച്ചു.

അനിൽ എന്ന് പേരുള്ള ഒരാൾ തന്റെ ഭാര്യയെ പലതവണ ബലാത്സംഗം ചെയ്തു എന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് ഭാര്യ പൊലീസ് സ്റ്റേഷനിൽ തന്നെ ജീവനൊടുക്കുകയായിരുന്നു എന്നും ഭർത്താവ് കൂട്ടിച്ചേർത്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു.

Related posts

Leave a Comment