മിഠായി നൽകി പത്തു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു ; എഴുപത്തിനാലുകാരൻ അറസ്റ്റിൽ

മിഠായി നൽകി പത്തു വയസ്സുകാരിയായ പെൺകുട്ടിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിപ്പിച്ച എഴുപത്തിനാലുകാരനായ വൃദ്ധൻ അറസ്റ്റിൽ. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി യോഗി ദാസനാണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. സ്ഥിരമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നത് അടക്കം ചെയ്യുമായിരുന്ന ഇയാൾ ആരോടും പറയാതിരിക്കുന്നതിനായി കുട്ടിക്ക് മിഠായി നൽകുകയായിരുന്നു ചെയ്തിരുന്നത്.

കഴിഞ്ഞ ജൂൺ മാസം മുതൽ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്ക് ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാൻ ആയില്ലെന്നും കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കൾ നൽകിയ മൊഴിയിൽ പറയുന്നു. മറ്റു കുട്ടികളുമായി ചേർന്ന് കളിക്കുമ്ബോൾ വൃദ്ധൻ തന്നെ ലൈംഗികമായി ആക്രമിച്ചത് പോലെ പെൺകുട്ടി മറ്റു കുട്ടികളോട് പെരുമാറിയതിൽ മാതാപിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ച്‌ അറിയുകയായിരുന്നു.

Related posts

Leave a Comment