വീണ്ടും ക്രൂര പീഡനം ; പതിനഞ്ചു കാരിയെ പീഡിപ്പിച്ചത് 30 ൽ അതികം പേർ

മുംബൈയിലെ താനെയിൽ പതിനഞ്ചുകാരിക്കെതിരെ ക്രൂര പീഡനം . ഒൻപതു മാസത്തിനെതിരെ കുട്ടിയെ പീഡനത്തിനിരയാക്കിയത് 30ൽ അതികം പേർ .കേസിൽ അറസ്റ്റിലായ 28 പേരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ് . കൂടുതൽ പ്രതികളെ പിടികൂടുന്നതിനായും കൂടുതൽ വിശദംശങ്ങൾ അന്വേഷിക്കുന്നതിനായും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കി .

പെൺ കുട്ടിയുടെ സുഹൃത്ത് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത് . പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണി പെടുത്തി നിരന്തരം പ്രതി കുട്ടിയെ പീഡിപ്പിക്കുമായിരുന്നു . തുടർന്ന് പ്രതിയുടെ സുഹൃത്തുക്കളും ദൃശ്യങ്ങൾ കാണിച് ഭീഷണി പെടുത്തി കുട്ടിയെ പീഡനത്തിനിരയാകുകയായിരുന്നു . പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ക്രൂരകൃത്യങ്ങൾ പുറംലോകം അറിയുന്നത് .കേസിൽ പിടിയിലാവാനുള്ള പ്രതികൾക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അന്വഷണ ഉദ്യോഗസ്ഥൻ എസ്പി സൊണാലി ധോൾ പറഞ്ഞു.

Related posts

Leave a Comment