16വയസ്സുകാരിയെ പീഡിപ്പിച്ച യുവ മോർച്ച പ്രവർത്തകൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

കോട്ടയം രാമപുരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു .ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ് . രാമപുരം, ഏഴാച്ചേരി സ്വദേശി അര്‍ജ്ജുന്‍ ബാബു (25), പുനലൂര്‍ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31) തുടങ്ങിയവരും 16 വയസുകാരനുമാണ് പിടിയിലായത് .

പതിനാറുകാരിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കള്‍ പ്രണയം നടിച്ച്‌ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ പീഡന വിവരം പുറത്തറിഞ്ഞത്.

Related posts

Leave a Comment