വിദ്യാർത്ഥിയെ പീഡിപ്പിച്ചു സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വൈത്തിരി: ബാലനെ പീഡിപ്പിച്ച കേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിസിപ്പലിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കൊളഗപ്പാറ സ്വദേശി 54കാരനെയാണ് വൈത്തിരി പൊലീസ്​ ഹൗസ് ഓഫിസർ ജയപ്രകാശിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കൗൺസലിങ്ങിനിടെ കുട്ടി ചൈൽഡ് ലൈനിന്​ നൽകിയ മൊഴിയിലൂടെയാണ്​ വിവരം പുറത്തറിയുന്നത്​. തുടർന്ന്​ ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതി മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

Related posts

Leave a Comment