പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 33 വർഷം ശിക്ഷ വിധിച്ച് അതിവേഗ കോടതി

തിരുവനന്തപുരം: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 33 വർഷം ശിക്ഷ വിധിച്ച് അതിവേഗ കോടതി. കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും 88,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം കുന്നുകുഴി ഗുണ്ടുകാട് കോളനിയിൽ അരുണിനെ (30) ആണ് പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.കൂടാതെ, ഇരയ്ക്ക് സർക്കാരും നഷ്ടപരിഹാരം നൽകണം.

2019 മെയ് ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ പ്രതി സമീപത്തെ ചായ്പ്പിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെ മർദ്ദിക്കുകയും ചെയ്തു.പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കൾ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൻറെ ദേഷ്യത്തിൽ പ്രതി പെൺകുട്ടിയുടെ അച്ഛനെയും മർദ്ദിച്ചിരുന്നു.

Related posts

Leave a Comment