അമ്മയുടേയും സഹോദരങ്ങളുടെയും മുന്നിലിട്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത് വിഷം കൊടുത്ത്കൊ ലപ്പെടുത്തി

ചണ്ഡീഗഡ്: അമ്മയുടേയും സഹോദരങ്ങളുടെയും മുന്നിലിട്ട് കൗമാരക്കാരായ സഹോദരിമാരെ ബലാത്സംഗം ചെയ്യുകയും വിഷം വായിലൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഹരിയാനയില്‍ നടന്ന നടുക്കുന്ന സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ കുണ്ഡലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ആഗസ്റ്റ് 6 ന് അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു അക്രമം. സംഭവത്തില്‍ അരുണ്‍ പണ്ഡിറ്റ്, രാംസുഹാഗ്, ഭൂഖന്‍, ഫൂല്‍ചന്ദ് എന്നിവരാണ് അറസ്റ്റിലായിത്. ഇവര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു കൂട്ടബലാത്സംഗം ചെയ്തത്.സംഭവം പുറത്തറിയിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മകനെ കൊലപ്പെടുത്തുമെന്നും മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം ഇരകള്‍ക്ക് വിഷവും നല്‍കിയ ശേഷം പെണ്‍കുട്ടികള്‍ ബോധരഹിതരായപ്പോള്‍ സ്ഥലം വിടുകയുമായിരുന്നു. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അമ്മയെയും രണ്ടു സഹോദരന്‍മാരെയും കെട്ടിയിടുകയും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നു.കുട്ടികള്‍ എതിര്‍ത്തപ്പോള്‍ ഇവരെ നിര്‍ബന്ധപൂര്‍വം വിഷം കുടിപ്പിച്ചു. ബിഹാറില്‍ നിന്നെത്തിയ കുട്ടികളും കുടുംബവും, ഗ്രാമത്തിലെ വാടക കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നു. പിടിയിലായ പ്രതികളും ബിഹാറില്‍ നിന്നുള്ളവരാണ്. പാമ്പു കടിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ബോധംകെട്ടു വീണതെന്നായിരുന്നു ഭയന്നുപോയ മാതാവ് പുറത്ത് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പെണ്‍കുട്ടികളെ ന്യൂഡല്‍ഹിയിലെ ജാഗ്നിവാന്‍ രാം ആശുപത്രിയിലേക്ക് അയയ്ക്കുകയും ചികിത്സയ്ക്ക് ഇടയില്‍ രണ്ടു പേരും മരിക്കുകയുമായിരുന്നു.സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മാതാവ് ആദ്യം പറഞ്ഞ കാര്യത്തില്‍ ഉറച്ചുനിന്നെങ്കിലും പെണ്‍കുട്ടികളുടെ ശരീരത്ത് പാമ്പു കടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതോടെ പോസ്റ്റുമാര്‍ട്ടത്തിന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായും വിഷം ഉള്ളില്‍ ചെന്നതായും കണ്ടെത്തി. പിന്നീട് മാതാവിനെ വീണ്ടുംചോദ്യം ചെയ്തതോടെയാണ് അവര്‍ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതും നാലു പ്രതികളെ അറസ്റ്റ് ചെയ്തതും.

Related posts

Leave a Comment