ഇടുക്കിയിൽ കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി ; മധ്യവയസ്‌കൻ അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പരിയാറിൽ കൗമാരക്കാരിയെ ഭീഷണിപെടുത്തി നഗ്‌ന ചിത്രംപകർത്തി പ്രചരിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ . പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.

ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആറ് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം.

പശുമലയിലെ തോട്ടം മേഖലയിൽ താമസിക്കുന്ന 16കാരിയെ ഭീഷണി പെടുത്തി നഗ്‌ന ചിത്രം പകർത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു. സംഭവം ഒതുക്കി തീർക്കാൻ പ്രദേശത്തെ ചിലർ ശ്രമിച്ചെന്നും ആരോപണമുണ്ട്.

ഇവർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൗമാരിക്കാരിക്ക് നേരെയുണ്ടായ അതിക്രമം പുറത്തറിയുന്നത്. ചിത്രം പകർത്താൻ ഉപയോഗിച്ച മൊബൈലും മെമ്മറികാർഡും സിം കാർഡും പ്രതി നശിപ്പിച്ചു

Related posts

Leave a Comment