Connect with us
head

crime

ബലാത്സംഗ കേസ് : ആള്‍ ദൈവം മിര്‍ച്ചി ബാബ എന്ന ബാബ വൈരാഗ്യാനന്ദ ഗിരി അറസ്റ്റില്‍

മണികണ്ഠൻ കെ പേരലി

Published

on


ഭോപ്പാൽ : യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മിര്‍ച്ചി ബാബ എന്നറിയപ്പെടുന്ന ആള്‍ ദൈവം ബാബ വൈരാഗ്യാനന്ദ ഗിരി അറസ്റ്റില്‍. ഗ്വാളിയോറിലെ ഹോട്ടലില്‍ വച്ചാണ് മധ്യപ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്. കുട്ടികളുണ്ടാവത്തിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയെ ഇയാള്‍ ആശ്രമത്തില്‍വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ജൂലായിലാണ് യുവതി ബാബ വൈരാഗ്യാനന്ദ ഗിരിയെ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനിടെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

crime

എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം; സാബു എം ജേക്കബിനെതിരെ കേസ്

Published

on

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍റെ പരാതിയില്‍ എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രസിഡൻ്റും കിറ്റക്ക്സ് എം.ഡിയുമായ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച്‌ പരസ്യമായി അപമാനിച്ചെന്നാണ് പരാതി.
സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

crime

കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Published

on

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ഒൻപതാം ക്ലാസുകാരിയോട് മൊബൈൽ ഫോണിലൂടെ അശ്ലീല കാര്യങ്ങൾ സംസാരിച്ച കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ഥിരമായി ഇയാൾ മകളെ മൊബൈൽ ഫോണിൽ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് രക്ഷിതാക്കൾ ശ്രദ്ധിച്ചത്. അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Continue Reading

crime

പാറശാല ഷാരോൺ വധക്കേസ് : ഗ്രീഷ്മയുടെ മൊഴിമാറ്റം; ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച്

Published

on


തിരുവനന്തപുരം : പാറശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ മൊഴി മാറ്റി. എന്നാൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. എന്നാൽ കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിക്കുമെന്നും ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മുഖ്യപ്രതി ഗ്രീഷ്മ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി മാറ്റിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതികരണം. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ, കേസ് അന്വേഷിക്കുന്ന ജില്ലാ ​ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചാണ് പുതിയ മൊഴി

Continue Reading

Featured